ബംഗളൂരു: റഫ്രിജറേറ്ററിൽനിന്ന് കഷണങ്ങളാക്കിയ നിലയില്‍ ബിഹാര്‍ സ്വദേശി മഹാലക്ഷ്മിയുടെ (29) മൃതദേഹം കണ്ടെത്തിയ കേസിലെ പ്രതിയുടെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. താൻ അവളെ കൊന്നില്ലായിരുന്നുവെങ്കില്‍ മഹാലക്ഷ്മി എന്നെ കൊല്ലുമായിരുന്നു എന്നാണ് പ്രതി മുക്തി രഞ്ജൻ റായി അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നത്. സംഭവം നടന്ന് നാലാം ദിവസം റായിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
തന്നെ കൊല്ലാൻ മഹാലക്ഷ്മി ആഗ്രഹിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ കറുത്ത സ്യൂട്ട്കേസ് വാങ്ങിയിരുന്നു. എന്റെ ശരീരം കഷണങ്ങളാക്കി സ്യൂട്ട്കേസില്‍ ഇട്ട് വലിച്ചെറിയുക എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം. ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കില്‍ അവള് എന്നെ കൊന്ന് എന്റെ ശരീരം വലിച്ചെറിയുമായിരുന്നു. സ്വരക്ഷക്കാണ് ഞാൻ അവളെ കൊന്നത്. വിവാഹത്തിനായി മഹാലക്ഷ്മി തന്നില്‍ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. അവള് ചോദിക്കുന്ന കാര്യങ്ങള്‍ ചെയ്യാൻ കഴിഞ്ഞില്ലെങ്കില്‍ എന്നെ മർദിക്കുമായിരുന്നു.
സ്വര്‍ണമാലയും ഏഴ് ലക്ഷം രൂപയും നല്കി. എന്നിട്ടും അവളുടെ ആവശ്യം തുടര്‍ച്ചായി വര്‍ധിച്ചുകൊണ്ടിരുന്നു. പലപ്പോഴായി എന്നെ മർദിച്ചിരുന്നു -കുറിപ്പില്‍ പറഞ്ഞു.
ബംഗളൂരു വ്യാളികാവലിലെ അപ്പാര്‍ട്മെന്റിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ച നിലയിലായിരുന്നു. അപ്പാര്ട്മെന്റില്നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് അറുകൊല പുറംലോകമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.