ബംഗളൂരു: സംസാരശേഷിയില്ലാത്ത സുനിതാ ബായി മകൾ അർപ്പിതയിലൂടെ തന്റെ പ്രശ്നം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ ബോധിപ്പിച്ചപ്പോൾ ഉടൻ നടപടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ‘സുനിതാ ബായിക്ക് പെൻഷൻ തുകയും ഗൃഹലക്ഷ്മി പണവും ലഭിക്കാൻ ക്രമീകരണം ചെയ്യണ’മെന്ന് ഉത്തരവിട്ടു.
യശ്വന്ത്പൂർ, രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലങ്ങളിലെ ജ്ഞാനഭാരതി പ്രാന്തത്തിലുള്ള ബി.പി.ഡി സ്റ്റേഡിയത്തിൽ നടന്ന ‘സേവനത്തിനും സഹകരണത്തിനും സർക്കാർ പടിവാതിൽക്കൽ’ എന്ന പരിപാടിയിലാണ് ജനങ്ങളുടെ നൂറുകണക്കിന് പ്രശ്നങ്ങൾ ഉപമുഖ്യമന്ത്രി സ്ഥലത്തുതന്നെ പരിഹരിച്ചത്. മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും അടുത്ത് ചെന്ന് അവർക്കിടയിലിരുന്ന് പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അപേക്ഷകളിലെ പിഴവുകൾ തിരുത്തുകയും നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.