മംഗളൂരു: ചിക്കോടി ഹൊരെകോഡിയിലെ ജൈന മതാചാര്യൻ ശ്രീ കാമകിമാര നന്തി മഹാരാജയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സർക്കാർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്(സി.ഐ.ഡി) കൈമാറി. മുഖ്യമന്ത്രി സിദ്ധാരാമയ്യ കർണാടക നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
കേസ് സിബിഐക്ക് കൈമാറണം എന്ന ബി.ജെ.പി ആവശ്യം സർക്കാർ തള്ളി. ഈ മാസം ആറിനാണ് ജൈന സന്യാസിയെ രണ്ടു പേർ ചേർന്ന് ആശ്രമത്തിൽ കയറി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ബൈക്കിൽ ചുമന്ന് 35 കിലോമീറ്റർ സഞ്ചരിച്ച ശേഷം ചെറുകഷണങ്ങളാക്കിയ കുഴൽക്കിണറിൽ തള്ളിയത്.
ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത മുഖ്യപ്രതി മാലി ബസപ്പ, സഹായി ലോറി ഡ്രൈവർ ഹസ്സൻ എന്ന ഹസ്സൻ ദലായത്ത് എന്നിവർ നൽകിയ മൊഴിയിൽ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു. പ്രതികൾ ഇപ്പോൾ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.