ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ മെൽത്തോ കൺവെൻഷൻ ആരംഭിച്ചു. ലിംഗരാജാപുരത്തെ കാമ്പസ് ക്രുസൈഡിൽ നടക്കുന്ന കൺവെൻഷൻ ഞായറാഴ്ച സമാപിക്കും. ബാംഗ്ലൂർ ഭദ്രാസന അസിസ്റ്റന്റ് മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് ഉദ്ഘാടനം ചെയ്തു. ദൈവത്തിലുള്ള ആശ്രയവും സമർപ്പണവും മാത്രമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ തുണയാകുകയെന്ന് അദ്ദേഹം വിശ്വാസികളെ ഉണർത്തി.
ദൈവിക അനുഭവം നേരിട്ട് അനുഭവിച്ചറിയണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഫാ. ജോൺ ടി. വർഗീസ് കുളക്കട പറഞ്ഞു. ശനിയാഴ്ച വൈകീട്ട് സന്ധ്യ നമസ്കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ എന്നിവ നടന്നു. ഞായറാഴ്ച രാവിലെ പ്രഭാത പ്രാർഥന നടക്കും.
കുർബാനക്ക് ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് മുഖ്യ കാർമികത്വം വഹിക്കും. വചന ശുശ്രൂഷ, സ്നേഹവിരുന്ന് എന്നിവയോടെ മെൽത്തോ കൺവെൻഷന് സമാപനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.