ബെല്ലാരി ആക്രമണ കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു

ബംഗളൂരു: ബെല്ലാരി ഭീകരാക്രമണ ആസൂത്രണക്കേസിൽ ഏഴു പ്രതികൾക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. കർണാടക സ്വദേശികളായ മിനാസ് എന്ന സുലൈമാൻ (26), സയിദ് സമീർ (19), മുഹമ്മദ് മുനിറുദ്ദീൻ (25), മുസമ്മിൽ (16), മഹാരാഷ്ട്ര സ്വദേശി അനസ് ഇക്ബാൽ ഷെയ്ഖ് (23), ഝാർഖണ്ഡ് സ്വദേശി സുൽഫിക്കർ (23), ഡൽഹി സ്വദേശി ഹുസൈൻ (26) എന്നിവർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്.ഭീകരരുടെ സ്ലീപ്പർസെല്ലുകളായി പ്രവർത്തിക്കാൻ യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തി.

2025ഓടെ ഇന്ത്യയിലെ എല്ലാ ജില്ലകളിലും 50 സ്ലീപ്പർ സെല്ലുകൾ വീതം തയാറാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രതികളെന്ന് കുറ്റപത്രത്തിൽ പറയുന്നു.സൈനികർ, പൊലീസ്, മത നേതാക്കൾ എന്നിവർക്കുനേരെ ആക്രമണം നടത്താനാണ് സ്ലീപ്പർ സെല്ലുകൾ തയാറാക്കാൻ ലക്ഷ്യമിട്ടതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. 2023 ഡിസംബറിലാണ് ബെല്ലാരി ഭീകരാക്രമണക്കേസ് എൻ.ഐ.എ രജിസ്റ്റർ ചെയ്തത്. തുടർന്ന് ഏഴുപേരെ അറസ്റ്റു ചെയ്യുകയായിരുന്നു. ചില പ്രതികൾ ബെല്ലാരിയിൽ പരീക്ഷണ സ്ഫോടനം നടത്തിയതായി എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - The National Investigation Agency (NIA) has filed a charge sheet against seven accused in the Bellary terror attack planning case.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.