ബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി പൊലീസുകാരൻ യുവാവിൽനിന്ന് ഓൺലൈനിൽ പണം തട്ടിയതായി പരാതി. ജീവൻ ഭീമാനഗർ ട്രാഫിക് പൊലീസ് യുവാവിനെ തടഞ്ഞുനിർത്തി ഗൂഗ്ൾ പേ വഴി പണം സ്വീകരിച്ചതായാണ് ആക്ഷേപം. കോശി വർഗീസ് എന്നയാളാണ് തന്റെ അനുഭവം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.
രാത്രി 11ഓടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുന്നതിനിടെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപാൽ ആശുപത്രിക്കു സമീപം പൊലീസ് തടഞ്ഞുനിർത്തുകയും ഒരു പരിശോധനയും നടത്താതെ മദ്യപിച്ച് വാഹനമോടിച്ചുവെന്നാരോപിച്ച് 15,000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് ഗൂഗ്ൾപേ വഴി 5000 രൂപ നൽകുകയായിരുന്നു. ജീവൻ ഭീമനഗർ പൊലീസ് എക്സ് ആപ്പിലൂടെ ഇതിനോട് പ്രതികരിക്കുകയും പണം ലഭിച്ച ഗൂഗ്ൾപേ നമ്പർ പങ്കിടാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.