ബംഗളൂരു: ഇന്ത്യയിലെ കാപ്പിയുടെ രുചി ലോകം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. നാലു ദിവസങ്ങളിലായി ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ലോക കോഫി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ കോഫി പുതിയ സ്ഥലങ്ങളിലെത്തിക്കുന്നത് കോഫി ബോര്‍ഡ് ദൗത്യമായി ഏറ്റെടുക്കണം.
സാങ്കേതികവിദ്യ ഈ മേഖലയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സമ്മേളനം കാട്ടിത്തരുന്നുവെന്നും മന്ത്രി പറഞ്ഞു. പാപ്വ ന്യൂഗിനിയിലെ മന്ത്രി ജോ കുലി, ഇന്റര്‍നാഷനല്‍ കോഫി കൗണ്‍സില്‍ ചെയര്മാന് മാലിമിലിയാനോ ഫാബിയന്‍, കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ. കെ.ജി. ജഗദീശ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുമായി സഹകരിച്ച് ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനില്‍ (ഐ.സി.ഒ) അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളും കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
ഏഷ്യയില്‍ത്തന്നെ ആദ്യമായിട്ടാണ് ഈ സമ്മേളനം നടക്കുന്നത്. വ്യാഴാഴ്ച സമാപിക്കും. വിവിധ സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും കാപ്പികള്‍ അറിയാനും ആസ്വദിക്കാനും അവസരമുണ്ട്. വയനാടന്‍ കാപ്പിയുടെ രുചിയുമായി കേരള പവിലിയനും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.