ബംഗളൂരു: കാറുകളിൽ യാത്ര ചെയ്യുന്ന പ്രായമായവരെ ലക്ഷ്യമിട്ട് ഇരുചക്ര വാഹനങ്ങളിലെത്തി വ്യാജ അപകടം സൃഷ്ടിച്ച് കൊള്ളയടിക്കുന്നത് ഒരിടവേളക്കുശേഷം വീണ്ടും കൂടുന്നു. ഇക്കഴിഞ്ഞ ദിവസം അപകടം സൃഷ്ടിച്ച് ആശുപത്രി ചെലവെന്ന പേരിൽ 80കാരനിൽ നിന്നും 4500 രൂപ ആവശ്യപ്പെടുകയായിരുന്നു. പേടി കാരണം അദ്ദേഹം പരാതി നൽകാൻമടിച്ചു.
മാനസഗംഗോത്രി ഓപൺ എയർ തിയറ്റർ വഴി വി.വി മൊഹല്ലയിൽ നിന്നും കുവെമ്പു നഗറിലെ തന്റെ ഓഫിസിലേക്ക് പോകുന്ന വഴി തിരക്കേറിയ വിശ്വമാനവ ഡബ്ൾ റോഡ് ജംങ്ഷനിൽ വെച്ച് ഒരു സ്കൂട്ടർ യാത്രികൻ കാറിന്റെ പിറകിലിടിക്കുകയായിരുന്നു. അദ്ദേഹം കാർ നിർത്തി ഇറങ്ങിയ സമയത്ത് സ്കൂട്ടർ യാത്രികൻ പെട്ടെന്ന് കാറിന്റെ പിൻവാതിൽ തുറന്ന് ഒച്ചവെച്ചു. തന്റെ സഹോദരന് ആക്സിഡന്റിൽ പരിക്കേറ്റെന്നും കാർ യാത്രികന്റെ അപകടകരമായ ഡ്രൈവിങ്ങാണ് അപകട കാരണമെന്നും പറഞ്ഞുകൊണ്ട് ആശുപത്രിച്ചെലവുകൾക്കായി 50000 രൂപ ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്നുള്ള പരിഭ്രാന്തി കാരണം അദ്ദേഹം തന്റെ കൈയിലുള്ള 4500 രൂപ കൊടുക്കുകയായിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇത്തരം സംഭവം ആവർത്തിക്കുന്നത്. ഒരേ മാതൃകയിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. അപകടത്തിൽ പെടുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് പണം തട്ടുകയാണ് സംഘങ്ങളുടെ രീതി. ഒരേ വ്യക്തിയെ തന്നെ വ്യത്യസ്ത സമയങ്ങളിലായി രണ്ടുതവണ ആക്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.