ബംഗളൂരു: തെരഞ്ഞെടുപ്പ് രാജ എന്നറിയപ്പെടുന്ന പത്മരാജൻ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ മത്സരിക്കും. ഹാവേരിയിലെ ഷിഗ്ഗോണാണ് മുഖ്യമന്ത്രിയുടെ സിറ്റിങ് മണ്ഡലം. തമിഴ്നാട് മേട്ടൂർ സ്വദേശിയായ പത്മരാജന്റെ 234ാം തെരഞ്ഞെടുപ്പ് മത്സരമാണിത്.
വിവിധ രാഷ്ട്രീയ പാർട്ടികളിലെ വമ്പൻ സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നത് പതിവാക്കിയ പത്മരാജൻ നിയമസഭ, ലോക്സഭ, രാജ്യസഭ സീറ്റുകളിൽ 1968 മുതൽ മത്സരിച്ചുവരുന്നുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്, മൻമോഹൻ സിങ്, തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി, ജയലളിത എന്നിവർക്കെതിരെ മത്സരിച്ചിരുന്നു. മേട്ടൂരിൽ പഞ്ചർ കട നടത്തിയാണ് ഇദ്ദേഹം ഉപജീവനം കഴിക്കുന്നത്. രാജ്യത്തെ വൻ തോൽവിയായ സ്ഥാനാർഥി എന്ന വിശേഷണവും പത്മരാജനുണ്ട്. തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോഡിലും ഇടംപിടിച്ചിരുന്നു. തോൽക്കുമെന്ന് ഉറപ്പായിട്ടും തെരഞ്ഞെടുപ്പിന് ഇതുവരെ 20 ലക്ഷത്തിലേറെ രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. ബംഗളൂരുവിൽ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ച പത്മരാജൻ ശേഷം ശബരിമലയിലേക്ക് തീർഥാടനത്തിന് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.