ബംഗളൂരു: കർണാടക സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ എത്തിയത് ആയിരങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികളുമായി വന്ന രണ്ടായിരത്തോളം ബസുകൾ കൊണ്ട് നഗരം വീർപ്പുമുട്ടി. ജയമഹൽ റോഡ് വഴി തിരിച്ചു വിട്ടാണ് ട്രാഫിക് പൊലീസ് തൊഴിലന്വേഷകർ സഞ്ചരിച്ച ബസുകൾക്ക് സൗകര്യം ഒരുക്കിയത്. മേളക്ക് വരാൻ സർക്കാർ ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നു.
ബംഗളൂരു: കർണാടക സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തിയ തൊഴിൽമേളയിൽ 9651 ഉദ്യോഗാർഥികൾക്ക് നേരിട്ട് ജോലി ലഭിച്ചു. വകുപ്പ് മന്ത്രി ഡി. ശരൺ പ്രകാശ് പാട്ടീൽ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണിത്. 86,451 പേരാണ് മേളയിലെത്തി രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.