മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യക്കടുത്ത അഡ്കാറിൽ പാതയോരത്ത് നിന്ന മൂന്നുപേർ കാറിടിച്ച് മരിച്ചു. ഹാവേരി ജില്ലയിലെ റാണെബെന്നൂർ സ്വദേശികളായ കെ.സി.ചന്ദ്രപ്പ(37),എ.വി.രംഗപ്പ(41),എൻ.എ. മന്തേഷ്(43) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെങ്കപ്പ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം വിട്ട കാർ വഴിയരികിൽ നിന്ന നാലുപേരെയും ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്തിയിട്ട ലോറിയിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേർ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.