ബംഗളൂരു: ബി.വി.കെ അയ്യങ്കാർ റോഡിൽ സുൽത്താൻപേട്ട് ക്രോസ് മുതൽ ഗോദണ്ഡരാമ ക്ഷേത്രം വരെ ഇരുവശങ്ങളിലുമായി വൈറ്റ് ടോപ്പിങ് നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. ഒന്നാം ഘട്ടത്തിൽ മൈസൂരു റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ ബി.വി.കെ അയ്യങ്കാർ റോഡിലെ നോർത്ത് ബൗണ്ടിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് സുൽത്താൻപേട്ട് മെയിൻ റോഡ് വഴി കെ.വി ടെമ്പിൾ സ്ട്രീറ്റ് ക്രോസ്-ബലേപേട്ട് മെയിൻ റോഡിലെത്തി വലത്തോട്ട് തിരിഞ്ഞ് കിലരി റോഡ് വഴി ബി.വി.കെ അയ്യങ്കാർ റോഡിലെത്തണം. കെ.ജി. റോഡിൽനിന്ന് മൈസൂരു റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബി.വി.കെ അയ്യങ്കാർ ഈസ്റ്റ് ലൈൻ ഉപയോഗപ്പെടുത്തണം. ചിക്പേട്ട് മെയിൻ റോഡിൽനിന്ന് വരുന്നr ഒ.ടി.സി റോഡ് വഴിയും പോകണം. കോദണ്ഡരാമ ക്ഷേത്രം മുതൽ സുൽത്താൻപേട്ട് ക്രോസ് വരെ നിർമാണം നടക്കുന്ന രണ്ടാം ഘട്ടത്തിൽ കെ.ജി റോഡിൽനിന്ന് മൈസൂരു റോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈസ്റ്റ് ലൈനായ ആർ.ടി സ്ട്രീറ്റ് വഴിയാണ് സുൽത്താൻപേട്ടിലെത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.