ബംഗളൂരു: നഗരപരിധിയിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ പകുതി അടച്ച് ഒറ്റത്തവണ തീർപ്പാക്കുന്ന പദ്ധതി ഉപയോഗപ്പെടുത്തുന്നത് നിരവധി പേർ. ബാംഗ്ലൂർ ട്രാഫിക് പൊലീസിന്റെ കണക്ക് പ്രകാരം ഇതിനകം 51 കോടി രൂപ പിഴത്തുകയായി പദ്ധതിയിലൂടെ ലഭിച്ചുകഴിഞ്ഞു. ബുധനാഴ്ച മാത്രം 9,06,94,800 രൂപയാണ് ലഭിച്ചത്.
3,23,629 കേസുകളിലായാണ് ഇത്. ഫെബ്രുവരി 11 വരെ രജിസ്റ്റർ ചെയ്ത ഗതാഗത പിഴയിലാണ് സർക്കാർ 50 ശതമാനം ഇളവ് നൽകുന്നത്. പേഴ്സനൽ ഡിജിറ്റൽ സംവിധാനതലത്തിലൂടെ 1,59,964 കേസുകളാണ് ഒത്തുതീർപ്പായത്. 4,36,58,900 രൂപയാണ് ഇതിലൂടെ സമാഹരിച്ചത്.
പേ ടിഎം വഴി 3,59,66,950 രൂപയും പിഴ ഇനത്തിൽ നേടാനായി. 1,20,590 കേസുകളാണ് ഇതിലൂടെ ഒത്തുതീർപ്പായത്. ‘ബാംഗ്ലൂർ വൺ’ സൈറ്റ് വഴി 1,09,83,500 രൂപ 42,710 കേസുകളിലായി നേടി. ഇൻഫൻട്രി റോഡിലെ ട്രാഫിക് മാനേജ്മെന്റ് സെന്റർ വഴി 85450 രൂപയും ലഭിച്ചു.
പദ്ധതി പ്രഖ്യാപിച്ച് രണ്ടുദിവസത്തിനുള്ളിൽ 13.8 കോടി രൂപയാണ് പിഴത്തുകയായി ബംഗളൂരു ട്രാഫിക് പൊലീസിന് ലഭിച്ചത്. 530 കോടി രൂപയുടെ പിഴയാണ് സംസ്ഥാനത്താകെ പരിഞ്ഞുകിട്ടാനുള്ളത്. ഒറ്റത്തവണ പദ്ധതിക്ക് നഗരത്തിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലോ ഇൻഫൻട്രി റോഡിലെ ട്രാഫിക് മാനേജ്മെന്റ് സെന്ററിനെയോ സമീപിക്കാം.
അല്ലെങ്കിൽ https://bangaloretrafficpolice.gov.in എന്ന സൈറ്റ് സന്ദർശിച്ചും നടപടികൾ പൂർത്തിയാക്കാം. നഗരത്തിന് പുറത്തുള്ളവർക്ക് www.karnatakaone.gov.in സൈറ്റ് വഴിയോ അതത് പൊലീസ് സ്റ്റേഷനുകൾ വഴിയോ പിഴ അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.