മംഗളുരൂ: പശ്ചിമഘട്ട മലനിരകളിലെ പ്രധാന ട്രക്കിങ് കേന്ദ്രങ്ങളിലൊന്നായ കുമാര പർവതത്തിൽ ട്രക്കിങ്ങിന് ഓൺലൈൻ ബുക്കിങ് ആരംഭിക്കാൻ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ നിർദേശം നൽകി. മന്ത്രി നേരിട്ട് കുമാര പർവത മേഖല സന്ദർശിച്ച് സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്തിയ ശേഷമാണ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് കുമാര പർവതം സ്ഥിതി ചെയ്യുന്നത്.
ഡിസംബർ, ജനുവരി മാസങ്ങളിൽ സഞ്ചാരികളുടെ കനത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുമാര പർവതത്തിലെ ട്രക്കിങ് നിയന്ത്രിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. തുടർന്ന് തൽക്കാലത്തേക്ക് ട്രക്കിങ് തടയുകയായിരുന്നു. ഇനി ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ട്രക്കിങ്ങിന് അനുമതി നൽകുക. ഇതോടെ സഞ്ചാരികളുടെ എണ്ണം വനംവകുപ്പിന് പരിമിതപ്പെടുത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.