ചർമ്മാഡി ഹസനബ്ബക്കും പർകള അബ്ദുല്ലക്കും രാജ്യോത്സവ അവാർഡ്

മംഗളൂരു: മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള കർണാടക സർക്കാറി​െൻറ രാജ്യോത്സവ അവാർഡിന് വ്യവസായിയും ഉഡുപ്പി ജില്ല മുസ്‌ലിം ഒകുട(ഐക്യവേദി) പ്രസിഡൻറ് പർകള ഹാജി അബ്ദുല്ല, ബെൽത്തങ്ങാടി മുസ്‌ലിം ഐക്യവേദി പ്രസിഡൻറ് ചർമ്മാഡി ഹസനബ്ബ എന്നിവർ അർഹരായി.കർണാടക പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് നൽകുന്ന അഭിമാന പുരസ്കാരമാണിത്.

ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി ഉജ്റെ ലാലയിൽ ഇജ്ജബ്ബ-ബീഫാത്തിമ ദമ്പതികളുടെ മകനായി ദാരിദ്ര്യത്തിന്റെ കിടക്കപ്പായയിൽ 1951ൽ പിറന്നു വീണ് എട്ടാം വയസിൽ ഭലെഹൊന്നൂരിൽ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലി ചെയ്ത ബാല്യത്തിൽ നിന്നാണ് 72കാരനായ ഹസനബ്ബയുടെ തുടക്കം.

നിരക്ഷരതയും മറികടന്ന് പതിനെട്ടാം വയസ്സിൽ നാട്ടിൽ തിരിച്ചെത്തി ചെറിയ ഹോട്ടൽ തുടങ്ങി അടുത്ത് വീടും പണിതു.ചർമാഡി ചുരത്തിൽ വാഹന അപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ1985ൽ ഏർപ്പെട്ടതോടെയാണ് ഹസനബ്ബയുടെ സാമൂഹിക സേവനം ഏറെ ശ്രദ്ധനേടിയത്.

തന്റെ മാരുതി 800 കാർ അതിനായി മാറ്റിവെച്ച കാലം.ചിക്കമംഗളൂരുവിൽ നിന്നുള്ള പിതാവിന്റേയും മകന്റേയും ജീവനും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ച സംഭവം ജനശ്രദ്ധ നേടിയിരുന്നു.മണ്ണിടിഞ്ഞ് ഗതാഗത തടസ്സം നീക്കുന്നതിലും പ്രമാദമായ കൊലക്കേസുകളീൽ പ്രതികളെ പിടികൂടാൻ പൊലീസിനെ സഹായിക്കുന്നതിലും സഹായിയായി.

ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറ്, ബെൽത്തങ്ങാടി താലൂക്ക് മുസ്‌ലിം യൂണിയൻ, മുസ്‌ലിം ഐക്യവേദി, ദക്ഷിണ കന്നട ജില്ല വഖഫ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ല രാജ്യോത്സവ അവാർഡ്, വിവിധ സംഘടനകളുടെ അവാർഡുകൾ നേരത്തെ നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ നീലേശ്വരത്ത് 1943 ആഗസ്റ്റ് 16ന് കെ.അഹ്മദിന്റേയും ആഇശയുടേയും മകനായി ജനിച്ച അബ്ദുല്ല 1967ൽ തന്റെ 24 വയസിൽ ഉഡുപ്പിയിൽ ചേക്കേറുകയായിരുന്നു.മണിപ്പാൽ ഡോ.ടി.എ.പൈയുടെ കീഴിൽ തുടങ്ങിയ വ്യാപാരം വൻ ശൃംഖലയായി വളർന്നു.

മണിപ്പാലിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെ പരദേശികൾക്ക് അത്താണിയാണ് അബ്ദുല്ല.ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മണിപ്പാൽ മസ്ജിദിനോട് ചേർന്ന സൗകര്യങ്ങൾ പരദേശികളായ വിദ്യാർഥികൾ, രോഗികളുടെ ബന്ധുക്കൾ തുടങ്ങിയവർക്ക് വലിയ ആശ്വാസമാണ്. ജംഇയ്യത്തുൽ ഫലാഹ്, മുസ്‌ലിം വെൽഫേർ അസോസിയേഷൻ,മില്ലത്ത് എജുക്കേഷൻ ട്രസ്റ്റ്,സിയ എജുക്കേഷൻ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനും നായകനുമാണ്.

Tags:    
News Summary - Udupi’s prominent social worker Parkala Haji Abdullah honored with Karnataka Rajyotsava Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.