ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ്ര​കാ​ശ് ബാ​രെ സം​സാ​രി​ക്കു​ന്നു

മ​തേ​ത​ര​ത്വ വി​ജ​യ​ത്തി​ന് ഒ​രു​മി​ക്കു​ക -സെ​ക്കു​ല​ർ ഫോ​റം

ബം​ഗ​ളൂ​രു: നി​ർ​ണാ​യ​ക​മാ​യ ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​തേ​ത​ര​ത്വ​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി പ്ര​യ​ത്നി​ക്ക​ണ​മെ​ന്ന് ബം​ഗ​ളൂ​രു സെ​ക്കു​ല​ർ ഫോ​റം ആ​ഹ്വാ​നം​ചെ​യ്തു.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് രാ​ജ്യ​ത്തി​ന്റെ പാ​ര​മ്പ​ര്യം. ഈ ​പാ​ര​മ്പ​ര്യ​ത്തെ​യാ​ണ് ഫാ​ഷി​സ്റ്റ് സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കു​ന്ന​ത്. മ​തേ​ത​ര സെ​ക്കു​ല​റി​സ​ത്തി​ന്റെ വി​ജ​യ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കേ​ണ്ട​ത്. അ​തി​നാ​യി മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ യാ​ത്ര ഒ​ഴി​വാ​ക്കി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​രു​ക​യും അ​തി​നാ​യി മ​റ്റു​ള്ള​വ​രെ പ്രേ​രി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്നും സെ​ക്കു​ല​ർ ഫോ​റം അ​ഭ്യ​ർ​ഥി​ച്ചു. പു​തി​യ ത​ല​മു​റ​യെ മ​തേ​ത​ര കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ വേ​ണ​മെ​ന്നും ഫോ​റം നി​രീ​ക്ഷി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഈ​സ്റ്റ​ർ, വി​ഷു, ഇ​ഫ്താ​ർ സം​ഗ​മ​വും ന​ട​ത്തി. ബം​ഗ​ളൂ​രു​വി​ന്റെ വി​വി​ധ ഏ​രി​യ​ക​ളി​ലു​ള്ള മ​തേ​ത​ര ചി​ന്താ​ഗ​തി​യു​ള്ള സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ഇ​ഫ്താ​ർ വി​രു​ന്ന് ഉ​മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ലോ​ക കേ​ര​ള​സ​ഭ അം​ഗം സി. ​കു​ഞ്ഞ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ണ്ടി ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ട​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​കാ​ശ് ബാ​രെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ർ, സാ​ഹി​ത്യ​കാ​ര​ൻ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ഫാ​ത്തി​മ, ലോ​ക കേ​ര​ള സ​ഭ അം​ഗം ശ​ശി​ധ​ര​ൻ, എ.​ആ​ർ. ഇ​ൻ​ഫ​ന്റ്, ആ​ർ.​വി. ആ​ചാ​രി, റ​ജി​കു​മാ​ർ, ബി​ജു കോ​ലം​കു​ഴി, ടോ​മി ആ​ലു​ങ്ക​ൽ, സി​ദ്ദീ​ഖ് ത​ങ്ങ​ൾ, വി.​എ​ൽ. ജോ​സ​ഫ്, പ്ര​ജി​ത ന​മ്പ്യാ​ർ, സു​ദേ​വ​ൻ പു​ത്ത​ൻ​ചി​റ, മു​ഹ​മ്മ​ദ്‌ ഫാ​റൂ​ഖ്, മു​ഹ​മ്മ​ദ്‌ കു​നി​ങ്ങാ​ട്, ഖാ​ദ​ർ മൊ​യ്തീ​ൻ, ജ​യ്സ​ൺ ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ഡ്വ. പ്ര​മോ​ദ് സ്വാ​ഗ​ത​വും അ​ല​ക്സ് ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Unite for Secular Success - Secular Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.