തി​പ്പ​സ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വ​യ​ലാ​ർ അ​നു​സ്മ​ര​ണ സെ​മി​നാ​റി​ൽ ബി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

‘വ​യ​ലാ​ർ കാ​ലാ​തി​വ​ർ​ത്തി​യാ​യ സാ​ർ​വ​ലൗ​കി​ക​ത​യു​ടെ ക​വി’

ബം​ഗ​ളൂ​രു: വ​യ​ലാ​ർ കാ​ലാ​തി​വ​ർ​ത്തി​യാ​യ സാ​ർ​വ​ലൗ​കി​ക​ത​യു​ടെ ക​വി​യാ​ണെ​ന്ന് എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തി​പ്പ​സ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വ​യ​ലാ​ർ അ​നു​സ്മ​ര​ണ സെ​മി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​വി​ശേ​ഷ​മാ​യ ഒ​രു​ത​രം പ്ര​വ​ച​നാ​ത്മ​ക​ത​യാ​യി​രു​ന്നു വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ ക​വി​ത​യു​ടെ മു​ഖ​മു​ദ്ര. പ​ല ത​ല​മു​റ​ക​ളി​ലൂ​ടെ കാ​ല​ത്തെ അ​തി​ശ​യി​പ്പി​ച്ച പ്ര​തി​ഭാ​സ​മാ​ണ് വ​യ​ലാ​റി​ന്റെ കാ​വ്യ​ലോ​കം. കാ​ൽ​പ​നി​ക​ത​യും ത​ത്ത്വ​ചി​ന്ത​യും ശാ​സ്ത്ര​ചി​ന്ത​യും പ്ര​ണ​യ​വും ഭ​ക്തി​യും വി​പ്ല​വ​വു​മെ​ല്ലാം ഉ​ൾ​ച്ചേ​ർ​ന്ന സാ​ർ​വ​ലൗ​കി​ക​ത​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ളെ അ​ന​ശ്വ​ര​മാ​ക്കി നി​ല​നി​ർ​ത്തി​യ​ത്. വി​ഭ​ജ​ന​കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ലേ​റ്റ മു​റി​വു​ക​ൾ വ​യ​ലാ​റി​നെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ ഇ​വി​ടെ വി​ത​യ്ക്ക​പ്പെ​ട്ട വം​ശീ​യ​ത​യു​ടെ വി​ഷ​വി​ത്തു​ക​ളെ​യും അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​തി​നെ​യെ​ല്ലാം സം​ബ​ന്ധി​ക്കു​ന്ന കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ക​വി​ത​ക​ളി​ലും ഗാ​ന​ങ്ങ​ളി​ലും പ്ര​ക​ട​മാ​ണ്. ഇ​ന്ന​ലെ​യു​ടെ​യും ഇ​ന്നി​ന്റെ​യും മാ​ത്ര​മ​ല്ല, നാ​ളെ​യു​ടെ​യും ക​വി​യാ​ണ് വ​യ​ലാ​ർ എ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ർ.​വി. പി​ള്ള ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ച​ർ​ച്ച​യി​ൽ ആ​ർ.​വി. ആ​ചാ​രി, കെ.​ആ​ർ. കി​ഷോ​ർ, സു​ദേ​വ​ൻ പു​ത്ത​ൻ​ചി​റ, ശാ​ന്ത​കു​മാ​ർ എ​ല​പ്പു​ള്ളി, ഉ​മേ​ഷ് ശ​ർ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൃ​ഷ്ണ​മ്മ ടീ​ച്ച​ർ, ത​ങ്ക​മ്മ സു​കു​മാ​ര​ൻ, പൊ​ന്ന​മ്മ ദാ​സ്, ക​ൽ​പ​ന പ്ര​ദീ​പ്, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഇ.​ആ​ർ. പ്ര​ഹ്ലാ​ദ​ൻ, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ വ​യ​ലാ​റി​ന്റെ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു. പി.​പി. പ്ര​ദീ​പ് ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Vayalar Memorial Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.