ബംഗളൂരു: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബംഗളൂരുവിലെത്തി. വെള്ളിയാഴ്ച രാവിലെ ബംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ താവർചന്ദ് ഗഹ് ലോട്ട് സ്വീകരിച്ചു. കൃഷിമന്ത്രി എൻ. ചലുവരായ സ്വാമി, ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, അഡ്മിനിസ്ട്രേറ്റിവ് വകുപ്പ് സെക്രട്ടറി ജി. സത്യവതി, ഡി.ജി.പി അലോക് മോഹൻ, ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ ജി. ജഗദീഷ്, ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് മാണ്ഡ്യ നാഗമംഗലയിലെ ബി.ജി നഗരയിലെ ആദിചുഞ്ചനഗരിയിലേക്ക് ഹെലികോപ്ടർ മാർഗം പോയി. ആദിചുഞ്ചനഗിരി യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തു. മാണ്ഡ്യയിൽനിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ ബംഗളൂരു പാലസ് മൈതാനത്ത് നടക്കുന്ന ‘നമഃശ്ശിവായ’ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് രാജ്ഭവൻ സന്ദർശിച്ച ശേഷം ഉപരാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.