ബംഗളൂരു: കാഴ്ചപരിമിതിയുള്ളവരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി 'സമർഥനം' കൂട്ടായ്മയുടെ നേതൃത്വത്തിൽ വാക്കത്തൺ നടത്തി. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. കാഴ്ചപരിമിതിയുള്ളവർക്കായുള്ള 2022ലെ മൂന്നാം ടി20 ലോകകപ്പ്, ഡിസംബർ അഞ്ചു മുതൽ ഡിസംബർ 17 വരെ ഇന്ത്യയിൽ നടക്കുകയാണ്. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ഏഴ് രാജ്യങ്ങളും ആതിഥേയരായ ഇന്ത്യയും എട്ടു നഗരങ്ങളിലായി 24 മത്സരങ്ങളിൽ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ഇത്തരം ക്രിക്കറ്റ് താരങ്ങളെ ശാക്തീകരിക്കുന്നതിനും ഇതിനായുള്ള പൊതു ഇടപെടൽ ആരംഭിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാക്കത്തൺ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.