ബംഗളൂരു: തമിഴ്നാടിന് 3000 ഘനയടി വെള്ളം വിട്ടുനൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) ഉത്തരവിനെതിരെ കർണാടക വീണ്ടും അപ്പീൽ നൽകും. ഒക്ടോബർ 31വരെ കർണാടക ഇത്തരത്തിൽ തമിഴ്നാടിന് വെള്ളം നൽകണമെന്നാണ് കമ്മിറ്റി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. എന്നാൽ, ഇതിനെതിരെ വീണ്ടും അപ്പീൽ നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
മതിയായ മഴ ലഭിക്കാത്തതിനാൽ സംസ്ഥാനം വരൾച്ചാ ഭീഷണിയിലാണെന്നും ഇതിനാൽ വെള്ളം നൽകാനാവില്ലെന്നുമാണ് കർണാടകയുടെ നിലപാട്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ 8,000-9,000 ഘനയടി വെള്ളമാണുള്ളത്. കർഷകർക്ക് കൃഷിയാവശ്യത്തിന് വെള്ളം നൽകാനാണ് സർക്കാർ മുഖ്യപരിഗണന നൽകുന്നതെന്നും ഡി.കെ പറഞ്ഞു. കഴിഞ്ഞ ദിവസം അൽപം മഴ ബംഗളൂരുവിൽ കിട്ടി.
എന്നാൽ, അത് മതിയാകില്ല. കർണാടകയിൽ വൈദ്യുതി ക്ഷാമം ഉള്ളതിനാൽ ലോഡ്ഷെഡിങ് ഉണ്ടാവുമോ എന്ന ചോദ്യത്തിന്, ക്ഷാമം ഉണ്ടെന്നും കേന്ദ്ര ഗ്രിഡിൽനിന്ന് കൂടുതൽ വൈദ്യുതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഊർജ മന്ത്രി കെ.ജെ. ജോർജ് കേന്ദ്ര ഊർജ മന്ത്രി ആർ.കെ സിങ്ങിനെ കണ്ടിട്ടുണ്ടെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.