ബംഗളൂരു: ഉരുൾപൊട്ടലിനിരയായ വയനാടിനെ ചേർത്തുപിടിച്ച് പുനരധിവാസ പ്രവർത്തനം നടത്താൻ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് തീരുമാനിച്ചു. കേരളത്തിലും കർണാടകയിലും സംഭവിച്ച പ്രളയത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അനുഭവസമ്പത്തുള്ള ദയക്ക് വയനാടിൽ ദുരന്തത്തിനിരയായവരെയും സഹായിക്കാൻ കഴിയുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
ചിക്കൻ കൗണ്ടി ഹോട്ടലിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഹാരിസ് ഐ.മാക് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ കുട്ടി, അബ്ദുല്ല ടൈക്കൂൺ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സാജിദ് ബഷീർ സ്വാഗതവും അബ്ദുല്ല ഇൻഫിനിറ്റി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.