ബംഗളൂരു: അഞ്ചാമത് ലോക കോഫി സമ്മേളനം സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ലോക കോഫി സമ്മേളനം നടക്കുന്നത്. ഇംഗ്ലണ്ട് (2001), ബ്രസീല്‍ (2005), ഗ്വാട്ടമാല (2010), ഇത്യോപ്യ (2016) എന്നീ രാജ്യങ്ങളില്‍ സമ്മേളനം നടന്നിട്ടുണ്ട്.
ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനാണ് (ഐ.സി.ഒ) കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുമായി സഹകരിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്. ടെന്നിസ് താരം രോഹന് ബൊപ്പണ്ണയാണ് സമ്മേളനത്തിന്റെ ബ്രാന്‍ഡ് അംബാസഡർ. നാലു ദിവസത്തെ സമ്മേളനത്തില്‍ 80ലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ഐ.സി.ഒ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍, കാപ്പി ഉൽപാദകര്, കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും. ആഗോള കാപ്പി വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. സമ്മേളനത്തിന്റെ ലോഗോ രോഹന് ബൊപ്പണ്ണ, ഡോ. എസ്. സെല്‍വരാജ് എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.