ബംഗളൂരു: യെലഹങ്കയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും.
നഗരത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നഗരത്തിലെ പ്രധാന റെയിൽവേ നിർമാണ ജോലികൾ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ കണക്ടിവിറ്റി മെച്ചപ്പെടുത്താനും മേഖലയിലെ യാത്രക്കാരുടെ തിരക്ക് കുറക്കാനും പാത ഇരട്ടിപ്പിക്കലിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗളൂരു വിമാനത്താവള അധികൃതരുമായി ചേർന്ന് റെയിൽവേ സ്റ്റേഷനിൽ വിമാനത്താവളത്തിലേക്കുള്ള അറൈവൽ ഡിപ്പാർച്ചർ പാതകൾ നിർമിക്കാനും പദ്ധതിയുണ്ട്. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം നിർദേശം നൽകി. അമൃത് ഭാരത് ട്രെയിനുകളുടെ നവീകരിച്ച പതിപ്പ് ഇവിടെ പുറത്തിറക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.