ബംഗളൂരു: യശ്വന്ത്പൂർ റെയിൽവേ യാർഡിൽ നടക്കുന്ന ജോലികളുടെ ഭാഗമായി ഏപ്രിൽ മൂന്ന് മുതൽ 11 വരെ നാല് ട്രെയിനുകൾ റദ്ദാക്കും.
ഏപ്രിൽ മൂന്ന്: യശ്വന്ത്പൂർ-പണ്ഡർപൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ. 16541), ഏപ്രിൽ നാല്: യശ്വന്ത്പൂർ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ എക്സ്പ്രസ് (ട്രെയിൻ നമ്പർ. 12291), യശ്വന്ത്പൂർ-പുതുച്ചേരി എക്സ്പ്രസ് (ട്രെയിൻ നമ്പർ. 16573), പാണ്ഡർപൂർ-യശ്വന്ത്പൂർ നം.2, ഡോ.15 സെൻട്രൽ-യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ. 12292), പുതുച്ചേരി-യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ. 16574), യശ്വന്ത്പൂർ-ബീദാർ എക്സ്പ്രസ് (ട്രെയിൻ നമ്പർ. 16578)
ഏപ്രിൽ ആറ്: ബിദാർ-യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ. 16577) നമ്പർ 16541), ഏപ്രിൽ 11: പണ്ഡർപൂർ-യശ്വന്ത്പൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ. 16542) എന്നിവയാണ് റദ്ദാക്കുന്ന ട്രെയിനുകൾ.
ഏപ്രിൽ ഒന്ന് മുതൽ 10 വരെ കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16511) വഴിതിരിച്ചുവിടും. രാത്രി എട്ടിന് കെ.എസ്.ആറിന് പകരം എസ്.എം.വി.ടി ബംഗളൂരുവിൽനിന്ന് പുറപ്പെടും. എസ്.എം.വി.ടി ബെംഗളൂരു, ബനസ്വാഡി, ഹെബ്ബാൾ, ചിക്ബനാവർ വഴി ട്രെയിൻ ബദൽ റൂട്ട് സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.