പെണ്ണഭിനയത്തിന്‍െറ ആള്‍രൂപമായിരുന്നു കല്‍പന. പലപ്പോഴും ബീഭല്‍സ ഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ഒരു കഥകളി നടന്‍െറ വഴക്കങ്ങളൊക്കെ കല്‍പ്പനയുടെ മുഖത്ത് പ്രകടമാകുന്നത് കാണാം. കല്‍പനയുടെ അഭിനയത്തികവുകള്‍ പഠനവിധേയമാക്കിയാല്‍ കഥകളിയില്‍ നിന്നത്തെിയ കലാകാരിയെന്ന് വിലയിരുത്തപ്പെടുന്ന രീതിയിലാണ് ഹാസ്യ ശൃംഗാര രസങ്ങളൊക്കെ അവര്‍ പ്രകടമാക്കിയിരുന്നതെന്ന് മനസ്സിലാവും. ശബ്ദം കൊണ്ടും ശരീരഭാഷകൊണ്ടും ഹാസ്യത്തിന്‍െറ പെണ്‍ഭാവങ്ങള്‍ പ്രകടമാക്കിയിരുന്ന കല്‍പന കുറെ നാളായി ഹാസ്യഭാവങ്ങള്‍ വിട്ട് കാരക്ടര്‍ റോളുകളിലേക്ക് മാറിത്തുടങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ റിലീസായ ചാര്‍ലിയിലത്തെി നില്‍ക്കുന്ന മറിയ എന്ന അവരുടെ കഥപാത്രമൊക്കെ അതാണ് പ്രകടമാക്കുന്നത്. ചാര്‍ലിയില്‍ സ്വയം മരണത്തിലേക്ക് നടന്നടുക്കുന്ന കഥാപാത്രമായത് യാദൃച്ഛികമാകാം. കരുത്തുറ്റ കഥാപാത്രങ്ങള്‍ സിനിമക്ക് നല്‍കി കല്‍പന കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ കുറച്ചു മുമ്പ് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്
സിനിമിലത്തെുന്നതെങ്ങനെയാണ്?
സ്റ്റേജ് ആര്‍ട്ടിസ്റ്റായ എന്‍െറ അച്ഛന്‍ ചവറ വി.പി. നായരുടെ പ്രതീക്ഷ എന്നിലായിരുന്നു. സഹോദരി ഉര്‍വശിക്കൊന്നും അന്ന് അഭിനയിക്കാനറിയില്ല. സിനിമയില്‍ ഞാന്‍ വിടരുന്ന മൊട്ടുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായിട്ട് അഭിനയിച്ച് തുടങ്ങി. പിന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി.
ഹാസ്യ താരമായതെങ്ങനെ?
ഞാന്‍ നായികയാകാനാണ് സിനിമയില്‍ വന്നത്. അത് എന്‍െറ സഹോദരിമാരായ ഉര്‍വശി, കലാരഞ്ജിനിമാര്‍ നായികമാരായി നില്‍ക്കുമ്പോഴായിരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും നേരിട്ട് കാണുമ്പോലെയല്ല സിനിമയില്‍. നേരില്‍ വളരെ മെലിഞ്ഞിട്ട് സാധാരണ പെണ്ണാണ്. പക്ഷേ സിനിമയില്‍ ഇരട്ടി വണ്ണവും മത്തങ്ങാ മുഖവുമുള്ള നടിയാണ്. ദൈവം തന്നെ ഒരു ഹ്യൂമറസായാണ് എന്നെ സൃഷ്ടച്ചിട്ടുള്ളത്. കാമറാ ഫെയ്സ് അങ്ങനെയാണ്. ഞാന്‍ ഫോട്ടോജനിക്കല്ല. പതിനെട്ടാം വയസ്സില്‍ പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ എന്‍െറ പെര്‍ഫോമന്‍സ് കോമഡിയായിട്ടാണ് ജനങ്ങള്‍ക്ക് ഫീല്‍ ചെയ്തത്. അങ്ങനെയാണ് കോമഡിയിലത്തെുന്നത്. ഹ്യൂമറിന് വയസ്സില്ല. നായികക്ക് വയസ്സുണ്ട്.
അഭിനയത്തിലെ ആത്മവിശ്വാസം എത്രത്തോളമുണ്ട്?
വ്യത്യസ്ത റോളുകള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. എനിക്ക് വന്ന റോളുകളൊക്കെ അങ്ങനത്തേതായിരുന്നു. ഭിക്ഷക്കാരിയായിട്ടുണ്ട്, മീന്‍കാരിയായിട്ടുണ്ട്, നാടകക്കാരിയായിട്ടുണ്ട്, ചുണ്ണാമ്പു വില്‍പനക്കാരിയായിട്ടുണ്ട്. എന്‍െറ റേഞ്ച് അതായിരിക്കാം.
നാടകത്തില്‍വേഷമിട്ടു. പഠിക്കാന്‍ മിടുക്കിയൊന്നുമായിരുന്നില്ല. പക്ഷേ സിനിമയില്‍ ഞാന്‍ ഞാന്‍ ആഗ്രഹിച്ചതിലുമപ്പുറം ദൈവം തന്നു. ഞാന്‍ മോഹിക്കേണ്ട കാര്യമില്ല. എനിക്ക് വേണ്ടത് ദൈവം തരും.
ആഗ്രഹിക്കുന്ന വേഷം?
ഒരു ടെററിസ്റ്റ് ആയി അഭിനയിക്കണമെന്നുണ്ട്. മനുഷ്യബോംബായുള്ള സ്ത്രീയെപ്പോലെയുള്ള വേഷം.
റിയാലിറ്റി ഷോകളെകുറിച്ച് എന്താണ് അഭിപ്രായം?
എന്നെ വിസ്മയപ്പെടുത്തുന്ന ഒന്നാണ് അത്തരം ഷോകള്‍. ഞാന്‍ ജഡ്ജ് ആയിരുന്നപ്പോള്‍ ഇന്നത്തെ കുട്ടികള്‍ എക്സ്ട്രാ ഓര്‍ഡിനറിയായിട്ടാണ് തോന്നിയിട്ടുള്ളത്. അവരുടെ കഴിവുകള്‍ കാണുക ഒരനുഭവമാണ്. അവരുടെ മുമ്പില്‍ എനിക്ക് ഇരിക്കാന്‍ അര്‍ഹതയില്ളെന്ന് തോന്നിപ്പോകും. അത്രയും ടാലന്‍റായിട്ടുള്ള മല്‍സരാര്‍ഥികളുണ്ട്.
പ്രേക്ഷകരുമായുള്ള ബന്ധം എങ്ങനെയാണ്?
എവിടെ ചെന്നാലും പ്രേക്ഷകര്‍ക്ക് ഞാന്‍ പെങ്ങളെപ്പോലെയാണ്. നിങ്ങള്‍ക്ക് ഈ ഡ്രസ്സ് ചേരില്ല എന്നൊക്കെ പറയും. ഒരിക്കല്‍ ബാംഗ്ളൂര്‍ അസോസിയേഷന്‍റ യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഞാന്‍ ജീന്‍സാണ് ഇട്ടിരുന്നത്. അപ്പോള്‍ അവിടത്തെ ഒരു കൂട്ടം ചെറുപ്പക്കാര്‍ പറഞ്ഞത് ജീന്‍സ് നിങ്ങള്‍ക്ക് ചേരുന്നുണ്ട്, എന്നാലും ഞങ്ങളുടെ പെങ്ങളായി കാണുമ്പോള്‍ ഇട്ടാല്‍ ഞങ്ങള്‍ക്ക് വിഷമമാണ് എന്നാണ്. ആ അടുപ്പം ജനങ്ങളില്‍ നിന്ന് കിട്ടിയത് വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അത് നായികാ പദവിയില്ലാത്തതുകൊണ്ടാണെന്ന് വിശ്വസിക്കുന്നു.
ഏതൊരാള്‍കൂട്ടത്തിനിടയിലും എന്നോട് പ്രേക്ഷകര്‍ സംസാരിക്കാന്‍ വന്നാല്‍ അവരോട് മിണ്ടിയിട്ടേ ഞാന്‍ പോവുകയുള്ളൂ. എന്‍െറ ചോറിവരാണെന്ന് എനിക്ക് വ്യക്തമാണ്. ഇവര്‍ കാശ് കൊടുത്ത് സിനിമ കണ്ട് വിജയിപ്പിച്ചിട്ടാണ് അടുത്ത സിനിമയെനിക്ക് കിട്ടുന്നത്.
പ്രശ്നങ്ങളെ എങ്ങനെയാണ് നേരിടുന്നത്?
പ്രശ്നങ്ങളെ കരുത്തോടെ നേരിടണം. ഇന്നത്തെ തലമുറകള്‍ക്ക് ഒന്നും നേരിടാനുള്ള കരുത്തില്ല. എന്ത് ചെറിയ കാര്യത്തിലും നിരാശയാണവര്‍ക്ക്. കലിയുഗങ്ങളില്‍ ആണു പെണ്ണിനെപ്പോലെയും പെണ്ണ് ആണിനെപ്പോലെയും ജീവിക്കും. ആണും ആണും പെണ്ണും പെണ്ണും ഒരുമിച്ച് ജീവിക്കും. അച്ഛനു പോലും സ്വന്തം മക്കളെ തിരിച്ചറിഞ്ഞുകൂടാതെ വരും. അതാണ േല്ലാ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.