സിനിമയുടെ രാവുകൾ പകലുകൾ 

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഞങ്ങളുടെ തറവാടായ ഇരുപ്പംവീടിനു പിന്നിലെ ടൂറിംഗ് ടാക്കീസിൽനിന്നാണ് എ​​​െൻറ ചലച്ചിത്രസ്​മരണകൾ തുടങ്ങുന്നത്. വർഷത്തിൽ ആറുമാസം സിനിമയുണ്ടാകും അവിടെ. പടംതുടങ്ങിയാൽ സംഭാഷണവും പാട്ടുമെല്ലാം വീട്ടിലേക്കെത്തും. അച്ഛൻെറ ഒരു ബന്ധുവിേൻ്റതായിരുന്നു ടാക്കീസ്​. അതിനാൽ ടിക്കറ്റെടുക്കാതെ പടംകാണാമായിരുന്നു. മിക്ക ദിവസവും ഞാൻ ടാക്കീസിലുണ്ടാകും. ഒന്നുതന്നെ പലവട്ടം കാണും. ചിലപ്പോൾ കൂട്ടുകാർ ആരെങ്കിലും കൂടെയുണ്ടാകും. ചില ദിവസങ്ങളിൽ അനുജൻ ശശാങ്കനായിരിക്കും കൂട്ട്. വീട്ടിലെത്തിയാലും മനസ്സുനിറയെ സിനിമയിലെ കഥയും കഥാപാത്രങ്ങളുമായിരിക്കും. സിനിമയുടെ ആദ്യപാഠങ്ങൾ ഒരു പക്ഷേ, ആ ടൂറിംഗ് ടാക്കീസ്​ ആയിരിക്കണം. എന്നാൽ, അക്കാലത്തൊന്നും സിനിമാപ്രവർത്തകനാകണമെന്ന മോഹമുണ്ടായിരുന്നില്ല. ചിത്രകലയാണ് അന്നെന്നെ ആകർഷിച്ചത്. ഹൈസ്​കൂൾപഠനം കഴിഞ്ഞപ്പോൾ കോഴിക്കോട് വൈ എം സി എ റോഡിലുള്ള ആൻ്റണി മാഷ് നടത്തുന്ന യൂനിവേഴ്സൽ ആർട്സിൽ ചേർന്നു. വൈകുന്നേരങ്ങളിലായിരുന്നു ക്ലാസ്​. നിറങ്ങളുടെ ലോകത്തേക്കുള്ള യാത്രയുടെ തുടക്കം. 

മദിരാശിയിലേക്ക് കള്ളവണ്ടിയിൽ

മലബാർ ക്രിസ്​ത്യൻ കോളജിൽ ഇൻറർമീഡിയറ്റിനു പഠിക്കുമ്പോൾ കാമ്പസിൽ വിദ്യാർഥികൾ തമ്മിൽ ഒരു അടിപിടിയുണ്ടായി. സിനിമയിലൊക്കെ കാണുന്നപോലെ പൊരിഞ്ഞ തല്ല്. ഞങ്ങളുടെ പ്രിൻസിപ്പൽ അതിനിടയിൽ എങ്ങനെയോ പെട്ടുപോയി. ആരോ എറിഞ്ഞ ചീമുട്ട അദ്ദേഹത്തി​​​െൻറ മുഖത്താണ് പതിച്ചത്. പിന്നെയും ചീമുട്ടയേറും ചെരിപ്പേറും തുടർന്നു. ദേഷ്യത്തോടെ കുട്ടികളുടെ ഇടയിലേക്ക് നോക്കിയ അദ്ദേഹത്തിെൻ്റ കണ്ണിൽപെട്ടത് ഞാനായിരുന്നു. ബഹളത്തിലൊന്നും ഞാൻ ഉണ്ടായിരുന്നില്ല. പക്ഷേ, ആ ഭാഗത്ത് ഞാൻ ഉണ്ടായിരുന്നു. അടിപിടിയുടെ പേരിൽ വിദ്യാർഥികളെ സസ്​പെൻ്റുചെയ്ത കൂട്ടത്തിൽ നിരപരാധിയായിരുന്ന ഞാനുംപെട്ടു. രക്ഷാകർത്താവിനെ കൂട്ടിക്കൊണ്ടുവന്ന് മാപ്പുപറഞ്ഞാലേ തിരിച്ചെടുക്കൂ എന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇതോടെ എങ്ങനെയെങ്കിലും നാട്ടിൽ നിന്നു രക്ഷപ്പെട്ടാൽമതിയെന്നായി എനിക്ക്. വീട്ടിലെത്തി ആരും കാണാതെ ഉടുപ്പുകൾ ഒരു ബാഗിലാക്കി. അമ്മ കാണില്ലെന്ന് ഉറപ്പായ ഒരു നിമിഷത്തിൽ വീടുവിട്ടിറങ്ങി. എവിടേക്ക് പോകണം എന്ന് തീരുമാനിച്ചിരുന്നില്ല. വീടിനടുത്തുള്ള കടയിൽനിന്ന് യാത്രക്കുവേണ്ട പണം കടംവാങ്ങി. നേരെ നടന്നു. റെയിൽവേ സ്റ്റേഷനിലെത്തി. ടിക്കറ്റെടുക്കാതെയായിരുന്നു ആ തീവണ്ടിയാത്ര. 

1968ലെ ഒരു പ്രഭാതത്തിലാണ് ഞാൻ മദിരാശിയിൽ വണ്ടിയിറങ്ങിയത്. അപരിചിതമായ നഗരം. എസ്​ കൊന്നനാട്ട് എന്ന കലാസംവിധായകെൻ്റ പേരുമാത്രമേ ആശ്വാസമായി മനസിലുണ്ടായിരുന്നുള്ളൂ. ഞാനദ്ദേഹത്തെ സ്വാമിയേട്ടൻ എന്നാണ് വിളിച്ചിരുന്നത്. നാട്ടിൽവെച്ച് ഒരിക്കൽ കണ്ടപ്പോൾ മദിരാശിയിൽവരാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. ഞാൻ ചിത്രകല പഠിക്കുന്നുണ്ടായിരുന്നു. കലാസംവിധായകനായി ജോലിചെയ്യാനുള്ള താൽപര്യവും അദ്ദേഹത്തോട് പറഞ്ഞിരുന്നു. പഠനം കഴിഞ്ഞ് മദിരാശിയിലേക്ക് വന്നാൽ മതി എന്നായിരുന്നു എന്നോടുപറഞ്ഞിരുന്നത്. എന്നാലിപ്പോൾ അതിനെല്ലാം മുമ്പേ ഞാൻ മദിരാശിയിൽ എത്തിയിരിക്കുന്നു. കൊന്നനാട്ടി​​​െൻറ വിലാസം കൈയിലുണ്ടായിരുന്നില്ല. കോടമ്പാക്കമാണ് അന്ന് സിനിമാക്കാരുടെ കേന്ദ്രം. ഞാൻ അവിടേക്ക് പുറപ്പെട്ടു. ബസിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. കുറെ അലഞ്ഞു. നടന്നുനടന്ന് എ വി എം സ്റ്റുഡിയോയുടെ അടുത്തെത്തി. സ്വാമിയേട്ടനെക്കുറിച്ച് അവിടെ തിരക്കാമെന്ന് കരുതി. അപരിചിതനായ എന്നെ അകത്തേക്കുകടക്കാൻ  ഗേറ്റിലെ കാവൽക്കാരൻ അനുവദിച്ചില്ല. വിശക്കാൻ തുടങ്ങിയിരുന്നു എനിക്ക്. വഴിവക്കിലെ ഒരു തട്ടുകടയിൽനിന്ന് ചായയും വടയും കഴിച്ചു. കൂടുതൽ പണംചിലവാക്കാനുള്ള ധൈര്യമില്ല. സ്വാമിയേട്ടനെ കണ്ടെത്തുംവരെ വിശപ്പടക്കാനുള്ള വകകൈയിൽവേണമല്ലോ. 

കടക്കാരൻ മലയാളിയായിരുന്നു. അയാളാണ് പറഞ്ഞത് മലയാള പടങ്ങൾ അരുണാചലം സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത് എന്ന്. 
വഴി ചോദിച്ചറിഞ്ഞ് ഞാൻ അരുണാചലം സ്റ്റുഡിയോയിലെത്തി. സ്റ്റുഡിയോയോടുചേർന്ന് ഒരു ആൽമരമുണ്ടായിരുന്നു. അതിനുചുവട്ടിൽ ഒരു ഗണപതി വിഗ്രഹവും. സ്റ്റുഡിയോയിലേക്ക് വരുന്നവരെല്ലാം അവിടെ തൊഴുതിട്ടാണ് അകത്ത് കയറുന്നതെന്ന് ഞാൻ കണ്ടു. ഏതോ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു സ്റ്റുഡിയോയിൽ. ഇവിടെയും കാവൽക്കാരൻ എന്നെ തടഞ്ഞു. ഞാൻ അൽപം മാറി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ ഗേറ്റിനടുത്തേക്കുവന്നു. ആൾക്കൂട്ടം ചിത്രീകരിക്കുന്നതിനായി കുറെ പേരെ വേണം. പലരെയും വിളിച്ച കൂട്ടത്തിൽ എന്നെയും അകത്തേക്ക് വിളിച്ചു അയാൾ. എൻ ടി  രാമറാവു അഭിനയിക്കുന്ന സിനിമക്കുവേണ്ടിയായിരുന്നു ഞങ്ങളെ വിളിച്ചത്. ചിത്രീകരണം കഴിഞ്ഞപ്പോൾ രണ്ടു രൂപ പ്രതിഫലം കിട്ടി. സിനിമയിൽ നിന്നുള്ള ആദ്യ ഫ്രതിഫലം!  

എസ്​ കൊന്നനാട്ടിന്‍റെ കൂടെ സിനിമയുടെ ലോകത്ത്
അരുണാചലം സ്റ്റുഡിയോയിൽ വച്ച് മലയാളിയായ ഒരാളെ പരിചയപ്പെട്ടു.  അയാളോട് എസ്​ കൊന്നനാട്ടിനെക്കുറിച്ച് തിരക്കി. അയാൾക്കും അറിയില്ലായിരുന്നു. അയാൾ ഓഫീസിൽ അന്വേഷിക്കാൻ പറഞ്ഞു. ആളെ അറിയാം, വീട് എവിടെയെന്ന് കൃത്യമായി അറിയില്ല, നുങ്കംപാക്കത്ത് എവിടെയോ ആണ്. ഓഫീസിലെ മധ്യവയസ്​കരൻ പറഞ്ഞു. വഴി ചോദിച്ചുമനസിലാക്കി. ബസിൽ നുങ്കംപാക്കത്ത്ഇറങ്ങി. റോഡിനിരുവശവും നിറയെ വീടുകൾ. അവിടെ നിന്ന് ഉയരുന്ന കലപില ശബ്ദങ്ങൾ. എന്തുചെയ്യണമെന്നറിയാതെ ഞാൻ നിന്നു.   ഉച്ചവെയിൽ പൊള്ളാൻ തുടങ്ങിയിരുന്നു. എെൻ്റയും അകവും അതോടൊപ്പം പൊള്ളുന്നുണ്ടായിരുന്നു. ഞാൻ നാലുപാടും നോക്കിക്കൊണ്ടിരുന്നു. അപ്പോഴാണ് ഇടവഴിയിലൂടെ ഒരു സ്​ത്രീ നടന്നുവരുന്നത് കണ്ടത്. വഴിവക്കിലെ പൈപ്പിൽ നിന്ന് അവർ വെള്ളമെടുക്കാൻ തുടങ്ങി. വെള്ളമെടുക്കുന്ന അത്രയും നേരം അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എെൻ്റ നിൽപ്പുകണ്ടാവണം കണ്ടാവണം അവരെെൻ്റ അടുത്തേക്കുവന്നു.  എന്നോട് കാര്യങ്ങൾ തിരക്കി. മലയാളിയായിരുന്നു അവർ. എന്നോട് ദയതോന്നിയിട്ടുണ്ടാകണം. എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവർ എനിക്ക് ചോറുവിളമ്പി. രാത്രി കിടക്കാൻ ഇടം തന്നു. ആ കുടിലിെൻ്റ ചായ്പ്പിൽ ഒരു കട്ടിലുണ്ടായിരുന്നു. അവിടെയായി എെൻ്റ കിടത്തം. പകൽ സ്വാമിയേട്ടനെ അന്വേഷിച്ചു നടക്കും. വൈകുന്നേരം വിശന്ന് തിരിച്ചെത്തും. ആ സ്​ത്രീയുടെ കാരുണ്യത്തിൽ കുറച്ചു ദിവസം അവിടെ കഴിഞ്ഞു. പിന്നെ ഒരു ദിവസം അവരോട് യാത്ര പറഞ്ഞ് ഇറങ്ങിനടന്നു. 

മദ്രാസിൽ വലിയ വലിയ ഹോർഡിങ്ങുകളുള്ള കാലമായിരുന്നു അത്. അത് വരക്കാനും മറ്റുമായി കുറെപേരെ വേണമായിരുന്നു. അത്തരമൊരു ജോലക്കായി അന്വേഷണംതുടങ്ങി. ഏറെയൊന്നും അലയേണ്ടിവന്നില്ല. ഒരു ഡിസൈൻ കമ്പനിയിൽ  പ്രധാന ആർട്ടിസ്റ്റുകളുടെ സഹായിയായി ജോലികിട്ടി. താമസം ഓഫീസ്​ വരാന്തയിലും ഭക്ഷണം തൊട്ടടുത്ത കടയിലുമായി കഴിഞ്ഞു. ജോലികഴിഞ്ഞുള്ള സമയങ്ങളിൽ സ്വാമിയേട്ടനെ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ  വീടു കണ്ടെത്തി. എന്നാൽ, ആ സമയം അദ്ദേഹം നാട്ടിലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം വന്നപ്പോൾ ചെന്നുകണ്ടു. ആദ്യം കുറെ ചീത്തപറഞ്ഞു. പിന്നെ അവിടെ താമസിക്കാൻ പറഞ്ഞു. പോസ്റ്ററുകൾ ഡിസൈൻചെയ്യുന്ന ഒരു സ്​ഥാപനം തുടങ്ങാനുള്ള ആഗ്രഹത്തിലായിരുന്നു അദ്ദേഹം. ഞാൻകൂടി എത്തിയതോടെ വിചിത്ര എന്ന പേരിൽ സ്​ഥാപനം തുടങ്ങി. അവിടത്തെ ജോലിയോടൊപ്പം  സ്വാമിയേട്ട​​​െൻറ കൂടെ സിനിമാസെറ്റിലും ഞാൻ പോയിത്തുടങ്ങി. 

മലയാള സിനിമയിൽ അക്കാലത്ത് കലാസംവിധായകർ വളരെ കുറവായിരുന്നു. അതിനാൽ ഏറെക്കഴിയാതെ എനിക്കും സെറ്റുകളൊരുക്കാൻ അവസരം കിട്ടിത്തുടങ്ങി. കെ എസ്​ സേതുമാധവൻസാറി​​​െൻറ സിനിമയിലാണ് ആദ്യമായി സെറ്റൊരുക്കിയത്. വിരുന്നുസൽക്കാരത്തിനുള്ള ടെറസാണ് തയ്യാറാക്കേണ്ടിയിരുന്നത്. ലളിതമായ ഒരു സ്​കെച്ചാണ് ഞാൻ ചെയ്തത്. രംഗത്ത് മുഴച്ചുനിൽക്കുന്ന സെറ്റാണ് എല്ലാവരും ചെയ്തിരുന്നത്. ഞാൻ അത് അനുകരിച്ചില്ല. ഒരു അര ഭിത്തിയും പിന്നിൽ ഒരു ചെറിയ തെങ്ങും മാത്രം വരച്ചു. സേതുമാധവൻ സാറിന് അത് ഇഷ്​ടമായെങ്കിലും സ്വാമിയേട്ടന് പിടിച്ചില്ല. സ്വാമിയേട്ട​​​െൻറയും എെൻ്റയും കാഴ്ചപ്പാട് വ്യത്യസ്​തമായിരുന്നു. സെറ്റിന് അമിതമായ പ്രാധാന്യം കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തി​​​െൻറ നിലപാട്; സെറ്റിട്ടതാണെന്ന് േപ്രക്ഷകർ തിരിച്ചറിയണമെന്നും അതിലൂടെ കലാസംവിധായകനെ അറിയണമെന്നും. 

കലാസംവിധായകൻ, സഹസംവിധായകൻ
കലാസംവിധാനവുമായി മദിരാശിയിലെ സ്റ്റുഡിയോ ജീവിതം തുടരുകയായിരുന്നു ഞാൻ.  അതിലൊരു ദിവസമാണ് ഹരിഹരനെ കണ്ടുമുട്ടിയത്. ഞങ്ങൾ കോഴിക്കോട്ടുവെച്ചേ പരിചയക്കാരാണ്. എെൻ്റ കാര്യങ്ങളെല്ലാം ഹരിഹരൻ ചോദിച്ചറിഞ്ഞു. സ്വമിയേട്ടന് എന്നോടുള്ള അനിഷ്​ടത്തെ കുറിച്ചും ഞാൻ സംസാരിച്ചു. എല്ലാം കേട്ടപ്പോൾ ഹരിഹരൻ പറഞ്ഞു, എങ്കിൽ ശശി എെൻ്റ കൂടെ പോന്നോളൂ. ജെ ഡി തോട്ടാൻ, എം  കൃഷ്ണൻനായർ, എ ബി രാജ് തുടങ്ങിയ സംവിധായകരുടെ അസിസ്റ്റൻ്റായി ജോലിചെയ്യുകയായിരുന്നു ആ സമയത്ത് ഹരിഹരൻ. ഹരിഹരെൻ്റ വാക്ക് എനിക്ക് കുളിർമഴയായി. ഞാൻ സ്വാമിയേട്ടെൻ്റ സ്​ഥാപനംവിട്ടു.

എ ബി രാജി​​​െൻറ അസിസ്റ്റൻ്റായി ഹരിഹരൻ പോകുമ്പോൾ ഞാനും കൂടെപ്പോകും. ‘കളിയല്ല കല്യാണ’ത്തിലാണ് ആദ്യമായി കലാസംവിധായകനാകുന്നത്. തരക്കേടില്ലാത്ത രീതിയിൽ ഞാൻ ജോലി പൂർത്തിയാക്കി. ‘കളിയല്ല കല്യാണം’ വിജയിച്ച പടമായിരുന്നു. അതിെൻ്റ പേരിൽ എ ബി രാജ് മൂന്നു പടങ്ങൾക്ക് കരാറായി. ജയ്മാരുതി നിർമിച്ച ‘കണ്ണൂർ ഡീലെക്സ്​’ ആയിരുന്നു അവയിലൊന്ന്. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസിെൻ്റ പശ്ചാത്തലത്തിലുള്ള ഒരു കഥ. ഹരിഹരെൻ്റ ശുപാർശയിൽ അതിെൻ്റ സംവിധാനസഹായിയായി ഞാൻ.
 ഹരിഹരെൻ്റ ആദ്യ സിനിമയായ ‘ലേഡീസ്​ ഹോസ്റ്റലി’ലാണ് ഞാൻ സ്വതന്ത്രമായി കലാസംവിധാനം നിർവഹിക്കുന്നത്. സംവിധായകനെന്ന നിലയിൽ ഹരെൻ്റയും ആർട്ട് ഡയറക്ടറെന്ന നിലയിൽ എെൻ്റയും ആദ്യ സംരംഭം. 

ഈ സമയത്തൊന്നും ഞാൻ നാട്ടിൽപോകുമായിരുന്നില്ല. അമ്മക്ക് ഇടക്ക് കത്തെഴുതും. പണമയക്കും. ‘ലേഡീസ്​ ഹോസ്റ്റൽ’ തിയറ്ററുകളിൽ എത്തിയപ്പോൾ ഞാൻ അമ്മക്ക് എഴുതി –ഈ സിനിമയിൽ എ​​​െൻറ പേരെഴുതി കാണിക്കും. കഴിയുമെങ്കിൽ അമ്മ പടം കാണണം. 
എ​​​െൻറ പേരു തിരശ്ശീലയിൽ  കണ്ട അനുജൻ ശശാങ്കൻ ആ സന്തോഷം എന്നെ കത്തിലൂടെ അറിയിച്ചു. അമ്മയും പടം കണ്ടിരിക്കണം.  

വിജയ നിർമലയുടെ സഹായി
‘കാറ്റുവിതച്ചവൻ’ എന്ന പടത്തി​​​െൻറ സെറ്റിൽവെച്ചാണ് വിജയ നിർമലയെ പരിചയപ്പെടുന്നത്. ആ സിനിമയുടെ കലാസംവിധായകനായിരുന്നു ഞാൻ. ചിത്രത്തിെൻ്റ കുറെ ഭാഗങ്ങൾ  ചിത്രീകരിച്ചതും ഞാനായിരുന്നു. ആലപ്പി ഷെരീഫിേൻ്റതായിരുന്നു തിരക്കഥ. ഷെരീഫിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ചിത്രം വരക്കുമായിരുന്നു ഞാൻ. എഡിറ്ററായിരുന്ന കാനേഷ് പൂനൂർ ഓഫീസിലേക്ക് വിളിപ്പിക്കും. കഥകൾക്ക് ചിത്രംവരപ്പിക്കും. ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ഷെരീഫി​​​െൻറ ‘നിറങ്ങൾ’ എന്ന നോവലിന് ചിത്രം വരച്ചത് ഞാനായിരുന്നു. 
 എ ബി രാജി​​​െൻറ ‘കളിപ്പാവ’ എന്ന സിനിമയിലെ നായികയും വിജയ നിർമലയായിരുന്നു. അതിെൻ്റയും കലാസംവിധായകനായിരുന്നു ഞാൻ. സിനിമയെക്കുറിച്ച് നല്ല ധാരണയായിരുന്നു എനിക്ക്. ‘കളിപ്പാവ’യിലെ പല രംഗങ്ങളും എെൻ്റ നിർദേശമനുസരിച്ചാണ്  ചിത്രീകരിച്ചിരുന്നത്. ഇതെല്ലാം വിജയ നിർമല മനസിലാക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവരെന്നോട് ചോദിച്ചു: ‘‘എനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. നീ കൂടെ നിൽക്കുമോ?’’ 
ഞാൻ പറഞ്ഞു, ‘‘സമ്മതമാണ്. പക്ഷേ, എെൻ്റ പേരുവെക്കരുത്.’’ 
അവരും അതുതന്നെയാണ് ഉദ്ദേശിച്ചിരുന്നത്. ‘‘നിെൻ്റ പേരുവെക്കാനാണെങ്കിൽ ഞാനെന്തിന് പടമെടുക്കണം?’’ വിജയ നിർമല ചോദിച്ചു. അങ്ങനെയാണ് വിജയ നിർമലയുടെ  സംവിധാനത്തിൽ ‘കവിത’എന്ന പടം സംഭവിക്കുന്നത്. സംവിധായകനായി എ​​​െൻറ പേരു ചേർത്തില്ലെങ്കിലും അവർ മറ്റൊരു കാര്യംചെയ്തു. സഹനിർമാതാവായി എ​​​െൻറ പേരുകൊടുത്തു. വിജയ നിർമലയുടെ സഹോദരൻ ആനന്ദായിരുന്നു നിർമാതാവ്. 

ഉത്സവം വരുന്നു!
‘കാറ്റുവിതച്ചവനും’ ‘കവിത’യും നല്ല കളക്ഷൻ നേടി. ഇവയുടെ പിന്നിൽ ഞാനാണെന്ന് ഇൻഡസ്​ട്രിയിലെ എല്ലാവരും അറിഞ്ഞു. ഇതേ കാലത്ത് തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ഒരു പടംപൊട്ടിയ പ്രയാസത്തിലായിരുന്നു നിർമാതാവായ മുരളി ഫിലിംസ്​ രാമചന്ദ്രൻ. ഒരു ദിവസം രാമചന്ദ്രൻ എന്നെ കാണാൻ വന്നു.

‘‘എന്‍റെ പടം നഷ്​ടത്തിലായത് ശശിക്ക് അറിയാമല്ലോ, നീയാണെങ്കിൽ മറ്റുള്ളവർക്കുവേണ്ടി പടം ചെയ്തുകൊണ്ടിരിക്കുന്നു. അവരെല്ലാം നിന്നെവെച്ച് പണമുണ്ടാക്കുന്നു. നീ സംവിധാനം ചെയ്യുമെങ്കിൽ ഒരു പടം ഞാൻ നിർമിക്കാം’’. രാമചന്ദ്രൻ പറഞ്ഞു.
പടംചെയ്യാമെന്ന് ഞാൻ സമ്മതിച്ചു. എന്നാൽ സ്വന്തം പേരിൽ വേണ്ട എന്നായിരുന്നു എെൻ്റ നിർദേശം. പക്ഷേ രാമചന്ദ്രൻ വിട്ടില്ല. 
‘‘പല സംവിധായകരെക്കാളും നന്നായി ചെയ്യുന്നുണ്ട് നീ. അതുകൊണ്ട് എെൻ്റ പടം നീ തന്നെ സംവിധാനംചെയ്താൽ മതി.’’ ഷെരീഫും രാമചന്ദ്രെൻ്റ അഭിപ്രായം തന്നെ പറഞ്ഞു. രണ്ടുപേരും  എന്നെ നിർബന്ധിച്ചു. അങ്ങനെയാണ് എെൻ്റ ആദ്യ പടമായ ‘ഉഝവം’ ഉണ്ടാകുന്നത്.
ഷെരീഫി​​​െൻറ ഒരു നോവലാണ് തിരക്കഥയാക്കിയത്. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടിട്ടും കുടിവെള്ളം കിട്ടാക്കനിയായ ഒരു ഗ്രാമത്തി​​​െൻറ കഥ. ഞാറയ്ക്കലായിരുന്നു ലൊക്കേഷൻ. വള്ളത്തിൽ വെള്ളംകൊണ്ടുവന്ന് കുടിക്കുന്ന ഗ്രാമമാണ് ഞാറയ്ക്കൽ. കുറെ ഭാഗങ്ങൾ മദ്രാസിൽ സെറ്റിട്ടും ചിത്രീകരിച്ചു. 

നായകനെ കണ്ടെത്തലായിരുന്നു  ഞങ്ങളുടെ ആദ്യ വെല്ലുവിളി. വ്യത്യസ്​തനായ നായകൻ വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കമൽഹാസനെയാണ് ആദ്യം ആലോചിച്ചത്. എന്നാൽ, അവെൻ്റ കുട്ടിത്തംമാറാത്ത മുഖം കഥാപാത്രത്തിന് തടസ്സമായിത്തോന്നി. മറ്റൊരാൾക്കുവേണ്ടിയുള്ള അന്വേഷണമാരംഭിച്ചു. ‘കാറ്റുവിതച്ചവനി’ൽ വില്ലനായിരുന്ന കെ പി ഉമ്മറിലാണ് അത് എത്തിച്ചേർന്നത്. ഉമ്മർ ശകാരിക്കുകയാണ് ആദ്യംചെയ്തത്.
 ‘‘എന്നെ നായകനാക്കി നീ നി​​​െൻറ ജീവിതം തുലയ്ക്കാൻ പോവുകയാണോ? ഞാൻ ഹീറോ ആയാൽ ആരും പടം കാണാൻ വരില്ല’’  ഉമ്മർ പറഞ്ഞു. എന്നാൽ, ഉമ്മറിനെതന്നെ നായകനാക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. എ​​​െൻറ സുഹൃത്തുകൂടിയായിരുന്ന റാണി ചന്ദ്രയെ നായികയായും നിശ്ചയിച്ചു. രാഘവനും ശ്രീവിദ്യയും വിൻസെൻ്റുമായിരുന്നു മറ്റു താരങ്ങൾ. സാമ്പത്തികപ്രയാസങ്ങൾക്കിടയിലും പടം ഒരുവിധം പൂർത്തിയാക്കി. ഇനി വിതരക്കാരെ കണ്ടെത്തണം. ജിയോ കുട്ടപ്പനെ പടം കാണിച്ചു. താരങ്ങൾ ആരെല്ലാമാണെന്നു നോക്കി ആളുകൾ സിനിമകാണുന്ന കാലമാണ്. എം കൃഷ്ണൻ നായരിലൂടെയും എ ബി രാജിലൂടെയും ഈ അവസ്​ഥ മാറാൻ തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് എ​​​െൻറ പേരിലുള്ള പടം കുട്ടപ്പനെ കാണിക്കുന്നത്.

ചെലവുചുരുക്കുന്നതിെൻ്റ ഭാഗമായി  ആദ്യ കോപ്പിയിൽ ശബ്ദം ചേർക്കുന്ന പതിവില്ല. പടം കണ്ട കുട്ടപ്പന് ഒന്നും മനസ്സിലായില്ല. വിതരണം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല. നിർമാതാവായ രാമചന്ദ്രൻ കഴുത്തോളം കടത്തിൽമുങ്ങിയിരിക്കുന്നു. കോഴിക്കോട്ട് ഉണ്ടായിരുന്ന തിയറ്ററടക്കം വിറ്റാണ് പടംപൂർത്തിയാക്കിയിരുന്നത്. ഒരു വിതരണക്കാരൻ വന്നില്ലെങ്കിൽ രാമചന്ദ്രെൻ്റ ഭാവിതന്നെ അപകടത്തിലാവും. അവസാനശ്രമം എന്ന നിലക്ക് ഞങ്ങൾ ഒന്നുകൂടെ കുട്ടപ്പനെ സമീപിച്ചു. ‘കവിത’യും ‘കാറ്റുവിതച്ചവനും’ വിതരണം ചെയ്തത് കുട്ടപ്പനാണ്. ആ സിനിമകളുടെയെല്ലാം പിന്നിൽ ഞാനുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയുകയും ചെയ്യാം. എന്നിട്ടും ഏറ്റെടുക്കാൻ വിസമ്മതിച്ചു. വീണ്ടും വീണ്ടും നിർബന്ധിച്ചപ്പോൾ സംവിധാനമേൽനോട്ടം എ ബി രാജ് എന്നു പോസ്റ്ററിൽവെക്കാമെങ്കിൽ വിതരണത്തിന് എടുക്കാമെന്നായി കുട്ടപ്പൻ. എങ്ങനെയെങ്കിലും പടം ഇറക്കുക എന്നതായിരുന്നു എ​​​െൻറ ലക്ഷ്യം. ഞാൻ സമ്മതിച്ചു. പക്ഷേ, രാമചന്ദ്രന് അത് സ്വീകാര്യമായിരുന്നില്ല. എെൻ്റ പേരുതന്നെ പോസ്റ്ററിൽ മതിയെന്നായിരുന്നു അവെൻ്റ ഉറച്ച തീരുമാനം.
പിന്നെയും പലരെയും ചെന്നുകണ്ടു. കാര്യം നടക്കുന്നില്ല. അപ്പോഴാണ് കലാനിലയം കൃഷ്ണൻനായർ ഒരു വിതരണക്കമ്പനി തുടങ്ങുന്ന വിവരം അറിഞ്ഞത്. ഞങ്ങൾ അദ്ദേഹത്തെ വരുത്തി പടംകാണിച്ചു. തെൻ്റ കമ്പനി പടംവിതരണം ചെയ്യാമെന്ന് അദ്ദേഹം ഏറ്റു. കുറച്ചു പണം അഡ്വാൻസായും തന്നു.

ആ തുകകൊണ്ട് ഡബ്ബിംഗ് ജോലികൾ  പൂർത്തിയാക്കി. ‘ഉഝവ’ത്തി​​​െൻറ ആറു പ്രിൻറുകളാണ് റിലീസിനുവേണ്ടി ഒരുക്കിയത്. 1975ലായിരുന്നു അത്. കോഴിക്കോട് രാധയായിരുന്നു റിലീസിംഗ് കേന്ദ്രങ്ങളിലൊന്ന്. തലേ ദിവസംതന്നെ ഞാനും രാമചന്ദ്രനും കോഴിക്കോട്ടെത്തി. രാധാതിയേറ്ററിനടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തു. ആദ്യ സിനിമയുടെ പ്രതികരണം എങ്ങനെയെന്ന് നേരിട്ടറിയുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ മുറിയിലിരുന്നാൽ പടം കാണാനെത്തുന്നവരെ കാണാം. റിലീസ്​ ചെയ്ത ദിവസം ഉച്ചയായി. ഞങ്ങൾ ആകാംക്ഷയോടെ ആളുകളുടെ വരവുകാത്തിരിക്കുകയാണ്. സമയം ഒന്നര കഴിഞ്ഞു, രണ്ടു കഴിഞ്ഞു. ആരും വന്നില്ല. പടംതുടങ്ങാനുള്ള ബെല്ലടിച്ചപ്പോൾ അഞ്ചാറുപേർ എത്തി. അവർക്കുവേണ്ടി ആദ്യ ഷോ കളിച്ചു. േപ്രംനസീറോ മധുവോ പോലെയുള്ള വലിയ താരനിരയില്ലാത്ത ചിത്രം. പിന്നെങ്ങനെ ആളുകൂടും?  ഫസ്റ്റ്ഷോക്കും ആളില്ല. പടംപൊട്ടുമെന്നു തന്നെ ഞങ്ങൾക്ക് ഉറപ്പിച്ചു.  ശനിയാഴ്ച മാറ്റിനിക്ക് ആദ്യ ദിവസത്തേക്കാൾ കൂടുതൽ ആളുകളെത്തി. രാമചന്ദ്രനാണെങ്കിൽ ആകെ ടെൻഷനിലാണ്. അവെൻ്റ അവസാന പിടിവള്ളിയാണ് ഈ പടം. ഇത് നഷ്​ടത്തിലായാൽ അവെൻ്റ ഭാവി തന്നെ ഇല്ലാതാകും. അതെല്ലാം ഓർത്ത് അവന് നേരത്തിന് ഈണുമില്ല, ഉറക്കവുമില്ല. ആളുകളെ എണ്ണിക്കൊണ്ടിരിക്കുകയാണ് രാമചന്ദ്രൻ. സെക്കൻ്റ്ഷോക്ക്  വലിയ ആൾക്കൂട്ടം തന്നെ പടംകാണാനെത്തി. ഞായറാഴ്ച മാറ്റിനിക്ക് തിയറ്റർ നിറഞ്ഞു. നിരാശയുടെ രണ്ട് ദിനങ്ങൾക്ക് ശേഷം സന്തോഷ ഞായറാഴ്ച. ഞങ്ങളുടെ വീട്ടുകാരും പടം കണ്ടു. അവർക്കും ഇഷ്​ടമായി. രാമചന്ദ്രെൻ്റ മനസുംമുഖവും തെളിഞ്ഞു. എന്നെ ഒരു സംവിധായകനായി േപ്രക്ഷകർ അംഗീകരിച്ച സന്തോഷത്തിലായിരുന്നു ഞാനപ്പോൾ. 


വർഷങ്ങൾ കഴിഞ്ഞ് ജിയോ കുട്ടപ്പൻ ഒരു പടത്തിനായി എന്നെത്തേടി വന്നു. ‘ഉഝവ’ത്തി​​​െൻറ കാര്യം ഞാൻ മറന്നിരുന്നില്ല. ഒരു സ്വീറ്റ് റിവഞ്ചുപോലെ, വലിയൊരു തുക പ്രതിഫലമായി ഞാൻ ആവശ്യപ്പെട്ടു. അക്കാലത്ത് േപ്രംനസീർ വാങ്ങുന്ന അത്രയും പണമാണ് ഞാൻ ചോദിച്ചത്. ആ േപ്രാജക്ടിൽ നിന്ന് ഒഴിവാകാൻവേണ്ടിയാണ്  പണം കൂടുതൽ ചോദിച്ചതെങ്കിലും കുട്ടപ്പൻ അത്രയും തന്നു. അക്കാലത്ത് ഞാൻ വാങ്ങിയ കൂടിയ പ്രതിഫലമായിരുന്നു അത്. പിന്നീട് ഞാനും കുട്ടപ്പനും വലിയ സുഹൃത്തുക്കളായി. അദ്ദേഹത്തിനുവേണ്ടി കുറെ പടങ്ങളെടുക്കുകയും ചെയ്തു. 

തിരക്കിന്‍റെ നാളുകൾ
‘ഉഝവം’ കഴിഞ്ഞു. ഷെറീഫി​​​െൻറ തിരക്കഥയിൽ തന്നെയാണ് അടുത്ത വർഷവും പടങ്ങൾ  ചെയ്തത്. ‘അനുഭവം’, ‘ആലിംഗനം’, ‘അയൽക്കാരി’, ‘അഭിനന്ദനം’ തുടങ്ങി നാലു ചിത്രങ്ങൾ. തുടർന്ന് ‘ആശീർവാദം’, ‘അഞ്ജലി’, ‘അകലെ ആകാശം’, ‘അംഗീകാരം’, ‘അഭിനിവേശം’. മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായി മാറി ഐ വി ശശിയും ആലപ്പി ഷെറീഫും. 

(ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച തിരയും കാലവും എന്ന പുസ്തകത്തിൽ നിന്ന്)

Tags:    
News Summary - IV Sasi Interview Published-Movie Interviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.