മലയാളത്തിൽ പുതുതലമുറ സിനിമകളുടെ വെളിച്ചം വീശിത്തുടങ്ങുന്നത് ശ്യാമപ്രസാദിെൻറ ‘ഋതു’വിലൂടെയാണ്. 2009ൽ പുറത് തിറങ്ങിയ ‘ഋതു’ മുതൽ വിനയ് ഫോർട്ടും മലയാള സിനിമക്കൊപ്പമുണ്ട്. ഹ്രസ്വകാലത്തിനുള്ളിൽതന്നെ വൈവിധ്യങ്ങളായ വേഷപ്പകർച്ചകളിലൂടെ സ്വന്തമായ ഇടം സൃഷ്ടിക്കാൻ വിനയ് ഫോർട്ടിനായിട്ടുണ്ട്. അപൂർവരാഗത്തിലെ നാരായണനും ഷട്ടറ ിലെ സുരനുമെല്ലാമായി ഗൗരവവേഷങ്ങളിലെത്തിയിരുന്ന വിനയ് ഫോർട്ടിെൻറ അഭിനയജാതകം തിരുത്തിയെഴുതിയത് പ്രേമത ്തിലെ വിനയ് സാറായുള്ള പ്രകടനമായിരുന്നു. പ്രേമത്തിനൊപ്പം വിനയ് ഫോർട്ടും ചിത്രത്തിലെ അദ്ദേഹത്തിെൻറ സംഭാഷണങ്ങളും ഏറെ ആഘോഷിക്കപ്പെട്ടു. കൃത്യമായ രാഷ്ട്രീയം പറയുന്ന ‘തമാശ’യിലെ ഉള്ളം തൊടുന്ന പ്രകടനവുമായി വി നയ് ഫോർട്ട് വീണ്ടും ചലച്ചിത്ര ആസ്വാദകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. തെൻറ അഭിനയജീവിതവ ും നിലപാടുകളും പങ്കുവെക്കുകയാണ് ഇൗ അഭിനേതാവ്.
മനസ്സുനിറച്ച വിജയം
ഇത്രയും അഭിനന്ദനങ്ങൾ അഭിനയജ ീവിതത്തിൽ എെൻറ മറ്റൊരു കഥാപാത്രത്തിനും ലഭിച്ചിട്ടില്ല. കാര്യമായ താരസ്വാധീനമില്ലാത്ത ചിത്രമായിട്ടും ‘ത മാശ’ തിയറ്ററുകളിൽ സ്വീകരിക്കപ്പെട്ടത് നല്ല സിനിമകളെ സ്നേഹിക്കുന്നവർ ഇവിടെയുെണ്ടന്നതിെൻറ തെളിവാണ്. ഒണ ്ടു മൊട്ടയെ കഥെ എന്ന കന്നട ചിത്രത്തിൽനിന്ന് സ്വാധീനമുൾക്കൊണ്ടാണ് തമാശ പിറക്കുന്നത്. എങ്കിലും കഥാതന്തുവ ിൽ കന്നട ചിത്രത്തിൽനിന്ന് കാതലായ മാറ്റം തമാശക്കുണ്ട്. ചിത്രത്തിെൻറ വിജയത്തിെൻറ ക്രെഡിറ്റ് എന്നിലേക്കൊതുക്കുന്നില്ല. സംവിധായകൻ അഷ്റഫ് ഹംസ, നല്ല സിനിമകൾക്കുവേണ്ടി ഏതറ്റം വരെയും പോകുന്ന സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ്, ചെമ്പൻ വിനോദ് തുടങ്ങിയ എല്ലാവരുടെയും കൂട്ടായ്മയുടെ വിജയമാണിത്.
തമാശയുടെ രാഷ്ട്രീയം
തടിയുടെയും മുടിയുടെയും നിറത്തിെൻറയുമെല്ലാം പേരിൽ ബോ
ഡി ഷെയിമിങ്ങും ക്രൂരപരിഹാസവും അനുഭവിക്കുന്ന ഏറെപ്പേർ നമുക്കിടയിലുണ്ട്. തമാശ കണ്ടിറങ്ങിയവരിൽ ഏറെപ്പേർക്കും എന്നോടും നായികവേഷം ചെയ്ത ചിന്നുവിനോടുമെല്ലാം പറയാനുള്ളത് ഇത്തരം കഥകളാണ്. സിനിമകളിലെത്തന്നെ സംഭാഷണങ്ങളിലും ഹാസ്യരംഗങ്ങളിലുമെല്ലാം പലപ്പോഴും ബോഡിഷെയിമിങ്ങും ക്രൂരമായ തമാശകളും വന്നിട്ടുണ്ട്. അതിനുകൂടിയുള്ള തിരുത്തായാണ് തമാശ അഭ്രപാളികളിലെത്തുന്നത്. സമൂഹമാധ്യമങ്ങളിലെ സ്തുത്യർഹമായ ഇടപെടലുകളും അത് നൽകുന്ന ജനാധിപത്യ ഇടവും അംഗീകരിക്കുേമ്പാൾ തന്നെ സൈബർ നിലങ്ങളിൽ അരങ്ങേറുന്ന ക്രൂരമായ വെർബൽ അറ്റാക്കുകളും ബോഡി ഷെയിമിങ്ങുകളുമെല്ലാം നാം കാണാതെ പോകരുത്. ഇത്തരം സൈബർ ലിഞ്ചിങ്ങുകളെക്കൂടി തുറന്നുകാട്ടാൻ തമാശ ശ്രമിക്കുന്നുണ്ട്. അസ്വാഭാവികതകളില്ലാതെ ലളിതമായി കഥപറയാൻ സാധിച്ചു എന്നിടത്താണ് തമാശ വിജയിക്കുന്നത്.
ശ്രീനി വിനയ് സാറല്ല
തീർച്ചയായും എനിക്ക് മലയാളികൾക്കിടയിൽ വലിയ മേൽവിലാസം തന്ന കഥാപാത്രമാണ് പ്രേമത്തിലെ വിനയ് സാർ. വീണ്ടും ഒരു സിനിമയിൽ കോളജ് അധ്യാപകവേഷമിടുേമ്പാൾ ഇത് വിനയ് സാറിെൻറ ആവർത്തനമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നതാണ്. വിനയ് സാറിെൻറ കഥാപശ്ചാത്തലേത്താട് സാമ്യമുള്ള ഘടകങ്ങൾ ഉണ്ടെങ്കിലും ശ്രീനി മറ്റൊരാളാണ്. ഇരു കഥാപാത്രങ്ങളും അവതരിപ്പിച്ചത് വിനയ് ഫോർട്ട് എന്ന നടനായതുകൊണ്ട് സ്വാഭാവികമായി ചില മാനറിസങ്ങൾ ദർശിക്കാൻ കഴിയുമെങ്കിലും ആവർത്തനമാകാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്്. ജാവയെക്കുറിച്ചല്ല, മലയാളസാഹിത്യത്തെക്കുറിച്ചും സി. അയ്യപ്പനെക്കുറിച്ചുമെല്ലാമുള്ള ഗൗരവ കാര്യങ്ങളാണ് ശ്രീനി എന്ന അധ്യാപകൻ സംസാരിക്കുന്നത്. ശ്രീനി വിമൽ സാറാണോ അതോ മറ്റൊരാളാണോ എന്ന് അന്തിമമായി വിലയിരുത്തേണ്ട ജോലി ഞാൻ പ്രേക്ഷകർക്ക് നൽകുന്നു.
അനുഭവിച്ചറിഞ്ഞ മലപ്പുറം നന്മ
നിളയോട് ചേർന്നുകിടക്കുന്ന ചമ്രവട്ടം, പൊന്നാനി, കുറ്റിപ്പുറം, തിരുനാവായ തുടങ്ങിയ ഇടങ്ങളിലായിരുന്നു തമാശയുടെ ഷൂട്ടിങ്ങിലേറെയും. വളരെ പോസിറ്റിവ് എനർജി നൽകുന്ന സ്നേഹസമ്പന്നരായ മനുഷ്യരാണ് ഇവിടെയുള്ളത്. ചെറിയ ബജറ്റ് സിനിമയായിട്ടും കാര്യമായി പ്രശ്നങ്ങളില്ലാതെ ഷൂട്ടിങ് തീർത്തതിന് പിന്നിലുള്ളത് ജനങ്ങളുടെ അകമഴിഞ്ഞ സഹകരണം തന്നെയാണ്. അവിടങ്ങളിൽ പെങ്കടുത്ത പല ചടങ്ങുകളിലും ഞാൻ തന്നെ ഇൗ കാര്യം പറഞ്ഞിട്ടുണ്ട്. പാലക്കാട് ഭാഗങ്ങളിൽ പോകുേമ്പാഴും ഇതുപോലെ സ്നേഹസമ്പന്നരായ മനുഷ്യരുടെ സാന്നിധ്യം അനുഭവിക്കാൻ കഴിയാറുണ്ട്.
സോഷ്യലാകാൻ
സോഷ്യൽ മീഡിയയിലുണ്ട്
വൈവിധ്യങ്ങളായ സമൂഹമാധ്യമങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്. അതിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങെളക്കുറിച്ച് ബോധവാനുമാണ്. എങ്കിലും, എെൻറ സ്വകാര്യ ഇടങ്ങളെയും സമാധാനത്തെയും സോഷ്യൽ മീഡിയക്കായി കളഞ്ഞുകുളിക്കാൻ ഞാൻ തയാറല്ല. സമൂഹമാധ്യമങ്ങളിലെ ലിഞ്ചിങ്ങും പൊങ്കാലകളുമെല്ലാം കാണുേമ്പാൾ സാധാരണ മനുഷ്യനെപ്പോലെത്തന്നെ പ്രതികരിക്കാനും കമൻറ് ചെയ്യാനുമെല്ലാം തോന്നാറുണ്ട്. എങ്കിലും അതുണ്ടാക്കാവുന്ന പൊല്ലാപ്പുകളും സമാധാനക്കേടുകളും ഒാർത്ത് പിന്മാറുകയാണ് പതിവ്. സിനിമകളുടെ പ്രചാരണത്തിനുവേണ്ടിയും ഇൻഫർമേഷൻ ഗാതറിങ്ങിനുവേണ്ടിയുമെല്ലാം സോഷ്യൽമീഡിയ സജീവമായി ഉപേയാഗിക്കുന്നു.
വഴിതുറന്നത് നാടകം
നാലാം ക്ലാസ് മുതൽ നാടകം കളിച്ചുതുടങ്ങിയ വ്യക്തിയാണ് ഞാൻ. എങ്കിലും, നാടകരംഗത്ത് വളർച്ചക്കുള്ള സാഹചര്യങ്ങളൊന്നും സ്കൂൾ കാലങ്ങളിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. കോളജ് കാലം തൊട്ടാണ് ഞാൻ നാടകത്തെ ഗൗരവമായി സമീപിച്ചുതുടങ്ങിയത്. ‘ലോകധർമ്മി’ നാടകസംഘത്തിൽ അംഗമായി ധാരാളം വേദികളിൽ പ്രധാനകഥാപാത്രമായി വേഷമിട്ടിട്ടുണ്ട്. തുടർന്ന് സിനിമാേപ്രമം അസ്ഥിക്കുപിടിച്ചപ്പോൾ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടികയറി. ഇന്ത്യൻ സിനിമയിലെത്തന്നെ വലിയമുഖങ്ങളെ വിരിയിച്ചെടുത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവിതം വലിയ ലോകമാണ് എെൻറ കലാജീവിതത്തിനുമുന്നിൽ തുറന്നത്. അവിടത്തെ പഠനശേഷമാണ് ‘ഋതു’ വിലേക്ക് ശ്യാമപ്രസാദിെൻറ വിളിയെത്തുന്നത്. കഥാപാത്രങ്ങളുടെ ദൈർഘ്യം നോക്കാതെ മനസ്സിനിണങ്ങിയ വേഷം ചെയ്യുക എന്നതുതന്നെയാണ് വലിയ കാര്യം. സിനിമയുടെ കാര്യത്തിൽ ഞാൻ പൂർണ സംതൃപ്തനാണ്. ചെറുകാലയളവിനുള്ളിൽതന്നെ പ്രേക്ഷകർ ഒാർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്യാനായി എന്നത് വലിയ കാര്യമല്ലേ?
തിരുത്തലുകൾ ഉള്ളിൽതന്നെ
മറ്റേതു മേഖലയിലും സംഭവിക്കുന്ന പ്രശ്നങ്ങൾ മാത്രമേ സിനിമ മേഖലയിലുമുള്ളൂ. സിനിമക്കാരെ കൂടുതലറിയുന്നതുകൊ
ണ്ട് അവർക്കിടയിലുള്ള പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യപരത ലഭിക്കുന്നു എന്നതാണ് സത്യം. സിനിമക്കാരെല്ലാം മോശക്കാരാണെന്ന രീതിയിലുള്ള ചർച്ചകളോട് തരിമ്പും യോജിപ്പില്ല. മുൻകാലങ്ങളിൽനിന്ന് വിഭിന്നമായി സിനിമക്കകത്തുതന്നെ തിരുത്തൽ പ്രവർത്തനങ്ങൾ നടക്കുന്ന കാലമാണ്. വുമൺ ഇൻ കലക്ടിവ് ഉൾപ്പെടെയുള്ള കൂട്ടായ്മകളോട് നൂറുശതമാനം യോജിപ്പുള്ള വ്യക്തിയാണ് ഞാൻ. പക്ഷേ, പലപ്പോഴും അവരുടെ പ്രവർത്തനങ്ങൾ സിനിമയിലെ പ്രിവിേലജ്ഡ് ആയിട്ടുള്ളവരിൽ മാത്രം ഒതുങ്ങിപ്പോകുന്നുണ്ടോ എന്ന സംശയമുണ്ട്. സിനിമക്കകത്ത് ജോലിചെയ്യുന്ന വലിയ വിഭാഗം സ്ത്രീകൾ വേറെയുമുണ്ട്. സെറ്റിൽ ചായകൊടുക്കുന്നവർ മുതൽ അണിയറ പ്രവർത്തകർ വരെ ഇതിലുൾപ്പെടും. ഇവരുടെയടക്കം അവകാശങ്ങൾക്കും മികച്ച തൊഴിൽ അന്തരീക്ഷത്തിനും വേണ്ടി നിലകൊള്ളാൻ സംഘടനകൾക്കാവണം. l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.