ലാൽ സിങ് ഛദ്ദയുടെ പരാജയമല്ല അഭിനയം നിർത്താൻ പ്രേരിപ്പിച്ചത്; കുടുംബത്തോട് ചെയ്യുന്നത് തെറ്റാണെന്ന് തോന്നി: ആമിർ ഖാൻ

ലാൽ സിങ് ഛദ്ദയുടെ പരാജയമല്ല  അഭിനയം നിർത്താൻ പ്രേരിപ്പിച്ചതെന്ന് നടൻ ആമിർ ഖാൻ. ആ സിനിമ ചെയ്യുമ്പോൾ തന്നെ അഭിനയം അവസാനിപ്പിക്കണമെന്ന് തോന്നിയെന്നും അതിന് കാരണം ഫാമിലിയെക്കുറിച്ചുള്ള ചിന്തയായിരുന്നെന്നും ആമിർ ഹോളിവുഡ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരിക്കലും സിനിമ മടുത്തിട്ടില്ലെന്നും ആമിർ പറഞ്ഞു.

' കോവിഡിന്റെ അവസാനഘട്ടത്തിലാണ് സിനിമ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമക്ക് വേണ്ടിയാണ് ഞാൻ ചെലവഴിച്ചത്. എന്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.ലാൽ സിങ് ഛദ്ദ ചെയ്യുന്ന സമയത്താണ് ഇതൊക്കെ എന്റെ മനസിൽ വരുന്നത്. ലാൽ സിങ് ചദ്ദയുടെ പകുതി ജോലി മാത്രമാണ് ആ സമയത്ത് പൂർത്തിയായത്.

എൻ്റെ ജീവിതം മുഴുവൻ സിനിമയ്‌ക്ക് നൽകി, എൻ്റെ കുടുംബത്തിന് വേണ്ടി ഞാൻ ഉണ്ടായിരുന്നില്ല എന്ന തോന്നൽ  വല്ലാതെ തർത്തി. ആ സമയം വളരെ വൈകാരിക നിമിഷത്തിലൂടെയാണ് കടന്നുപോയത്. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. കുടുംബത്തോട്  ചെയ്യുന്നത് ശരിയല്ലെന്ന് തോന്നി.വൈകാരികതയുടെ പുറത്താണ് അന്ന് ഞാൻ പ്രതികരിച്ചത്. 35 വർഷത്തോളമായി സിനിമകൾ ചെയ്യുന്നു. ഇനി കുടുംബത്തിനും വ്യക്തി ജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് തോന്നി. 56 മത്തെ വയസ്സിൽ ഇങ്ങനെ ഒരു തിരിച്ചറിവുണ്ടായതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. കാരണം ഇത് 88ാം മത്തെ വയസിലാണ് തോന്നിയിരുന്നതെങ്കിലോ? അപ്പോൾ ഒന്നും ചെയ്യാനാകില്ലല്ലോ.

 അങ്ങനെയാണ് കുടുംബത്തെ മുഴുവൻ വിളിച്ച് ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന് പറഞ്ഞത്. അല്ലാതെ സിനിമ മടുത്തിട്ടോ ഒന്നുമല്ല. മക്കളായ ജുനൈദും ഇറയുമാണ് ആ തീരുമാനത്തിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്'-ആമിർ ഖാൻ പറഞ്ഞു.

Tags:    
News Summary - 'It Wasn't Due To Disappointment With Cinema': Aamir Khan Opens Up On Quitting Films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.