ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് തന്നെ പരിചയപ്പെടുത്തിയത് നടൻ ആമിർ ഖാൻ ആണെന്ന് സൂര്യ. കങ്കുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടി ദിഷ പടാനിക്കൊപ്പമുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗജിനി എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് താൻ നോർത്തിൽ കൂടുതൽ സുപരിചിതനായതെന്നും ആമിർ ആ ചിത്രം ചെയ്യുന്നതിനൊപ്പം ആ സിനിമയുടെ ഓറിജിനലിൽ അഭിനയിച്ച തങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയെന്നും നടൻ പറഞ്ഞു.സൂര്യയുടെ ചിത്രങ്ങളിൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രമേതാണ് എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത എന്റെ ചിത്രങ്ങളെക്കുറിച്ച് അറിയാത്തവർക്ക് വേണ്ടി പറയുകയാണ്. കാക്ക കാക്ക ഫോഴ്സ് എന്ന പേരിൽ ഹിന്ദിയിലെത്തി. ഗജിനി അതേപേരിൽ തന്നെയാണ് റിലീസ് ചെയ്തത്.സിങ്കം കുറച്ച് വ്യത്യാസത്തോടെയാണ് ബോളിവുഡിൽ അവതരിപ്പിച്ചത്. അതുപോലെ സൂരറൈ പോട്രിന്റെ ഹിന്ദിയാണ് സർഫിര.
എന്റെ ചിത്രങ്ങൾ റീമേക്ക് ചെയ്തതിൽ ഞാൻ ഏറ്റവും കടുതൽ കടപ്പെട്ടിരിക്കുന്നത് നടൻ ആമിർ ഖാനോടാണ്. അദ്ദേഹത്തിനോടാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്. കാരണം സാധാരണ ഒരു ചിത്രം റീമേക്ക് ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ പതിപ്പിൽ അഭിനയിച്ച നടനോ സംവിധായകനോ മീഡിയക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറില്ല. എന്നാൽ ആമിർ സാർ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ ഒറിജിനൽ പതിപ്പിൽ അഭിനയിച്ച ഞങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചു. അദ്ദേഹത്തിന്റെ ഹിന്ദി ഗജിനി എനിക്ക് ഒരുപാട് ഇഷ്ടമായി.നോർത്തിലുള്ള തമിഴ് അറിയാത്തവർക്ക് എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. അതിന്റെ പൂർണമായ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റുള്ള ചിത്രങ്ങളും എന്റെ ഹൃദയത്തിനൊപ്പം ചേർന്നു നിൽക്കുന്നുണ്ട്. എന്നാൽ ഗജനി ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ആചിത്രത്തിലൂടെ ആളുകൾ എന്നെ അറിഞ്ഞു'- സൂര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.