താരങ്ങളായ കരീന കപൂറും സെയ്ഫ് അലിഖാനും 2012 ആണ് വിവാഹിതരാവുന്നത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. എന്നാൽ വിവാഹം അത്ര സുഗമമായിരുന്നില്ലെന്ന് പറയുകയാണ് സെയ്ഫ് അലിഖാൻ. കരീനക്കും കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നെന്നും വിവാഹത്തിൽ നിന്ന് പിന്മാറാൻ ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്നും സെയ്ഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു. തന്റെ മാതാപിതാക്കളുടെ വിവാഹ സമയത്തും സമാനമായ സംഭവം ഉണ്ടായെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.
'എന്റേയും കരീനയുടേയും വിവാഹത്തിൽ ചിലർ അസ്വസ്ഥരായിരുന്നു. കരീനയുടെ പിതാവിന്(രൺധീർ കപൂർ) ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.അവർ കുടുംബത്തെ നശിപ്പിക്കുമെന്ന് പറഞ്ഞു.ബോംബ് ഭീഷണിയും മുഴക്കിയിരുന്നു.
എന്റെ മാതാപിതാക്കളായ മൻസൂർ അലി ഖാൻ പട്ടൗഡിയും ഷർമിള ടാഗോറും വിവാഹിതരായപ്പോൾ കുടുംബത്തിന് സമാനമായ ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഈ കാര്യങ്ങളൊന്നും അന്ന് തന്നെ അലട്ടിയില്ല, കാരണം ഈ ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് ആരാണ് ശ്രദ്ധിക്കുന്നത്! ഭീഷണിപ്പെടുത്തുന്നതും നടപ്പാക്കുന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. എൻ്റെ മാതാപിതാക്കളും വിവാഹിതരായപ്പോൾ വധഭീഷണി ഉണ്ടായിരുന്നു'- സെയ്ഫ് അലിഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.