ദേഹം മുഴുവൻ കുമിളകൾ, ത്രികോണ ആകൃതിയിലുള്ള പല്ല്, വിചിത്ര ജീവിയിൽ നിന്ന് രക്ഷിക്കുന്നത് ലാലേട്ടനും രാജുവേട്ടനും; തന്റെ സ്വപ്നത്തെക്കുറിച്ച് നവ്യ നായർ

ന്റെ ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളെക്കുറിച്ച് നടി നവ്യ നായർ. ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണ് താൻ അധികവും കാണാറുളളതെന്നും പലപ്പോഴും സ്വപ്നങ്ങൾ കാരണം ശരിക്കും ഉറങ്ങാൻ കഴിയാറില്ലെന്നും നടി വ്ലോഗിൽ പറഞ്ഞു. ഈ പ്രശ്നത്തിൽ നിന്ന് പുറത്തു കടക്കാനുള്ള മാർഗവും നവ്യ കണ്ടെത്തിയിട്ടുണ്ട്. അതും നടി വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്

'പലപ്പോഴും ഉറങ്ങുന്നത് പേടിപ്പിക്കുന്ന സ്വപ്നം കണ്ടാണ്. ചിലപ്പോൾ ഞെട്ടി ഉണരും. മുഖം കഴുകി വീണ്ടും കിടന്നാൽ ചിലപ്പോൾ ആ സ്വപ്നത്തിന്റെ ബാക്കി കണ്ടെന്നു വരും. വെളുപ്പിന് രണ്ടു മണിക്കാണ് ഇങ്ങനെ എഴുന്നേൽക്കുന്നതെങ്കിൽ ഞാൻ പിന്നെ ഉണർന്നു തന്നെ ഇരിക്കും. എന്തെങ്കിലും വായിച്ചോ അല്ലെങ്കിൽ മൊബൈലിൽ എന്തെങ്കിലും കണ്ടോ സമയം കളയും. കാരണം, പിന്നെ, എനിക്ക് ഉറങ്ങാൻ പേടിയാണ്. വെളിച്ചം വന്നാലെ പിന്നെ എനിക്ക് ഉറങ്ങാൻ പറ്റൂ. അപ്പോൾ പേടിയില്ല. ഇരുട്ടു മാറി എന്നൊരു തോന്നലാണ്.

ഞാനും കുടുംബവും ചരലും മണലും പാറക്കെട്ടുകളും മാത്രമുള്ള ഒരു സാങ്കൽപിക ലോകത്ത് ഞാൻ അകപ്പെട്ടിരിക്കുകയാണ്. ഞങ്ങൾക്കൊപ്പം അവിടെ ലാലേട്ടൻ, പൃഥ്വിരാജ്, ക്യാമറമാൻ പി.സുകുമാർ എന്നിവരുമുണ്ട്. അവിടെ ഒരു പ്രത്യേകതരം ജീവിയുണ്ട് . കൃഷ്ണമണിയൊക്കെ പുറത്തേക്ക് ഉന്തി വീണു കിടക്കുന്ന, ദേഹത്ത് മുഴുവൻ കുമിളകളൊക്കെയുള്ള ജീവിയാണ്. അതു വായ തുറക്കുമ്പോൾ ത്രികോണ ആകൃതിയിൽ പല്ലു കാണാം. കണ്ടാൽ പിശാചിനെ പോലെ തോന്നും. ഇത് എന്നെ മാത്രമാണ് ആക്രമിക്കുന്നത്. ഇതിൽ നിന്ന് എന്നെ രക്ഷപ്പെടുത്താൻ സുകുവേട്ടൻ (പി.സുകുമാർ), രാജു ചേട്ടൻ (പൃഥ്വിരാജ്), ലാലേട്ടൻ (മോഹൻലാൽ) എന്നിവരൊക്കെ വരും. പറയുമ്പോൾ കോമഡിയാണ്. പക്ഷേ, സ്വപ്നത്തിൽ കാണുമ്പോൾ പേടി തോന്നും,’

ഈ സ്വപ്നത്തൽ നിന്ന് പുറത്തു കടക്കാനായി ഇപ്പോൾ ഒറ്റക്ക് കിടക്കുന്നത് നിർത്തി. മകനൊപ്പം 10നും 10.15നും ഇടയിൽ കിടക്കും. രാവിലെ നേരത്തെ എണീക്കും. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഇപ്പോൾ ഈ സ്വപ്നം കാണാറില്ല.പക്ഷേ, സ്വപ്നത്തിൽ നിന്ന് പെട്ടെന്ന് ഉണരാൻ കഴിയുന്നുണ്ട്. കൂടാതെ, പിന്നീട് ഉറങ്ങുമ്പോൾ ബാക്കി സ്വപ്നം കാണുന്നുമില്ല' -നവ്യ പറഞ്ഞു.

Tags:    
News Summary - Navya Nair About her Bad Drems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.