വൈറ്റ് ഹൗസിലേക്ക് പ്രിയങ്ക ചോപ്രക്ക് ഒബാമയുടെ ക്ഷണം

വാഷിങ്ടണ്‍: ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാഷിങ്ടണിലേക്ക് പറക്കാനൊരുങ്ങുന്നു. ബോളിവുഡ് സുന്ദരി വിമാനം കയറുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ക്ഷണപ്രകാരമാണ്. അതും വൈറ്റ് ഹൗസിലേക്ക്.

വര്‍ഷാവര്‍ഷം ഒബാമയുടെ വസതിയായ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന ഡിന്നര്‍ സല്‍ക്കാരത്തിലേക്കാണ് സൂപ്പര്‍ താരത്തിന് ക്ഷണംകിട്ടിയത്. ഈ മാസമായിരിക്കും പരിപാടി. ഈ വര്‍ഷത്തോടെ ഭരണ കാലാവധി അവസാനിക്കുന്ന ഒബാമ സംഘടിപ്പിക്കുന്ന അവസാനത്തെ സല്‍ക്കാരമായിരിക്കും ഇത്.

അതേസമയം, ഇപ്പോള്‍ കാനഡയില്‍ അമേരിക്കന്‍ ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രിയങ്ക ചോപ്രക്ക് പുറമെ ഹോളിവുഡ് നടനായ ബ്രാഡ്ലി കൂപ്പര്‍, നടിമാരായ ലൂസി ലിയു, ജാനേ ഫോണ്ട എന്നിവരെയും ഗായിക ഗ്ളാഡി നൈറ്റിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.