വിൻറ നന്ദക്കെതിരെ ഒരു രൂപയുടെ മാനനഷ്​ടകേസ്​ നൽകി അലോക്​ നാഥ്​

ന്യൂഡൽഹി: ​മീ ടൂ കാമ്പയിനിൽ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച തിരക്കഥാകൃത്തും നിർമാതാവുമായ​ വിൻറ നന്ദക്കെതിരെ മാനനഷ്​ട ​േകസ്​ നൽകി ചലച്ചിത്ര നടൻ അലോക്​ നാഥ്​. മാനനഷ്​ട തുകയായി ഒരു രൂപയാണ്​ അലോക്​ നാഥ്​ ആവശ്യപ്പെട്ടത്​. വിൻറ നന്ദ മാപ്പെഴുതി നൽകണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ലൈംഗികാരോപണം ഉന്നയിച്ച്​ ഭർത്താവിനെ അപകീർത്തിപ്പെടുത്തിയതിന്​ വിൻറ നന്ദ​െക്ക​തിരെ അന്വേഷണം ആവശ്യപ്പെട്ട്​ അലോക്​ നാഥി​​​​​െൻറ ഭാര്യ ആശു അന്ധെരി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ ആഴ്​ച ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ വിൻറ നന്ദ19 വർഷം മുമ്പ്​ അലോക്​നാഥ്​ തന്നെ ലൈംഗിക പീഡനത്തിന്​ ഇരയാക്കിയതായി വെളി​െപ്പടുത്തിയത്. ‘കേവലം ബലാത്സംഗമായിരുന്നില്ല, എ​​​​​​​െൻറ വീട്ടിൽ വെച്ച്​ ഇൻഡസ്​ട്രിയിലെ ഏറ്റവും മാന്യനായ വ്യക്​തി എന്നറിയപ്പെടുന്ന ആൾ തന്നെ മൃഗതുല്യമായി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു വിൻറയുടെ വെളിപ്പെടുത്തൽ.

അലോകി​​​െൻറ വീട്ടിൽ ഒരുക്കിയ ഒരു പാർട്ടിയി​ലേക്ക്​ തന്നെ ക്ഷണിക്കുകയും മദ്യത്തിൽ മയക്കു മരുന്ന്​ ചേർത്ത്​ നൽകിയ ശേഷം തന്നെ ത​​​െൻറ വീട്ടിലെത്തിച്ച്​ ക്രൂരമായ പീഡനത്തിന്​ ഇരയാക്കുകയായിരുന്നുവെന്നാണ്​ വിൻറ ഫേസ്​ബുക്കിൽ കുറിച്ചത്​​. സംഭവത്തിന്​ ശേഷം അലോക്​ നാഥി​െൻ സീരിയലിൽ നിന്നും പുറത്താക്കിയാതായും പോസ്റ്റിൽ വിൻറ വ്യക്​തമാക്കി.

90കളിൽ ജനകീയമായ ‘താര’ എന്ന ടെലിസീരിയലി​​​​​​​െൻറ എഴുത്തുകാരിയും നിർമാതാവുമായിരുന്നു വിൻറ നന്ദ. വി​ന്ദയു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ അ​ലോ​ക്​ നാ​ഥി​െ​ന​തി​രെ ബോ​ളി​വു​ഡ്​ ന​ടി സ​ന്ധ്യ മൃ​ദു​ലും പേ​രു​ വെ​ളി​പ്പെ​ടു​ത്താ​തെ ഒ​രു ഡി​സൈ​ന​റും ലൈംഗികാരോപണവുമായി രം​ഗ​ത്തെ​ത്തിയിരുന്നു.

Tags:    
News Summary - Alok Nath Files Defamation Case Against Vinta Nanda, Seeks Compensation of Re 1 -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.