മുംബൈ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച് അദ്ദേഹത്തിെൻറ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ ‘ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ' സിനിമയാകുന്നു. സുനിൽ െബാഹ്റ നിർമാണവും വിജയ് രത്നാകർ ഗുട്ടെ സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മൻമോഹൻ സിങ്ങായി വേഷമിടുന്നത് നടൻ അനുപം ഖേറാണ്. ഹൻസൽ മേത്തയാണ് പുസ്തകം തിരക്കഥയാക്കുന്നത്.
അടുത്തവർഷം ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സമകാലത്തിലെ പ്രമുഖനെ പകർത്തുക എന്നത് കനത്ത വെല്ലുവിളിയാണെന്ന് അനുപം ഖേർ പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കുേമ്പാഴും കടിഞ്ഞാൺ മൻമോഹൻ സിങ്ങിെൻറ കൈകളിലായിരുന്നില്ലെന്നാണ് സഞ്ജയ ബാരു തെൻറ പുസ്തകത്തിൽ ആരോപിക്കുന്നത്. മുൻ ഉപദേശകെൻറ സങ്കൽപവും നിറംപിടിപ്പിച്ച കാഴ്ചപ്പാടുമാണ് പുസ്തകമെന്നാണ് മുമ്പ് മൻ മോഹൻ സിങ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.