മുംബൈ: ‘ഡോ. മൻേമാഹൻ സിങ്ജി. താങ്കളുടെ ജീവിതയാത്രക്ക് നന്ദി. ഇത് ജീവിതത്തിലെ വലിയൊരു അനുഭവപാഠമായിരുന്നു. ചിത്രത്തിൽ അഭിനയിക്കും മുമ്പ് എെൻറതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. പലകുറി താങ്കളെ തെറ്റിദ്ധരിച്ചു. എന്നാൽ, ഒരു വർഷമായി താങ്കളായി ജീവിച്ച ശേഷം ഇന്ന് ചിത്രീകരണം പൂർത്തിയാകുമ്പോൾ നെഞ്ചിൽ കൈവെച്ച് എനിക്ക് പറയാനാകും ഇനി ചരിത്രം താങ്കളെ തെറ്റിദ്ധരിക്കില്ല.’-
‘ദി ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായത് ആരാധകരെ അറിയിച്ച് നടൻ അനുപം ഖേർ ശനിയാഴ്ച ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ കുറിച്ച് അദ്ദേഹത്തിെൻറ മാധ്യമ ഉപദേശകനായ സഞ്ജയ ബാരു എഴുതിയ പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം. അനുപം ഖേറാണ് മൻമോഹൻ സിങ്ങായി വേഷമിട്ടത്.
അസഹിഷ്ണുത വിവാദത്തെ തുടർന്ന് എഴുത്തുകാരും നടന്മാരും അവാർഡുകൾ തിരിച്ചുകൊടുത്തപ്പോൾ അതിനെ എതിർത്ത് രംഗത്തുവരുകയും ഡൽഹയിൽ സർക്കാർ അനുകൂല റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു അനുപം ഖേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.