മുംബൈ: രാജ്യത്ത് നടക്കുന്ന രാഷ്ട്രീയപരവും അല്ലാത്തതുമായ കാര്യങ്ങളിൽ നിലപാടെടുക്കാത്തതിന് ബോളിവുഡിലെ മ ുൻ നിര നടനായ രൺബീർ കപൂറിനെ ശക്തമായി വിമർശിച്ച് നടി കങ്കണ റണൗത്. ‘മണികർണിക ദ ക്വീൻ ഒാഫ് ഝാൻസി’ എന്ന സിനിമയുട െ വിജയാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയത്തിൽ പ്രവേശിക്കാനോ ഏതെങ്കിലും പാർട്ടിയുടെ തെ രഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമാവാനോ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്ന ു കങ്കണ രൺബീറിനെതിരെ തിരിഞ്ഞത്.
‘രാഷ്ട്രീയ പ്രവേശനത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉദ്ദേശിക്ക ുന്നില്ല. ചിലർ എന്നെ കുറിച്ച് അങ്ങനെയാണ് ധരിച്ചുവെച്ചിരിക്കുന്നത്. അത് സത്യമല്ല. രൺബീർ കപൂറിനെ പോലെയുള് ള നടൻമാരെ പോലെയാകാൻ താൻ ആഗ്രഹിക്കുന്നില്ല. വീട്ടിൽ മുടക്കമില്ലാതെ വെള്ളത്തിെൻറയും വൈദ്യുതിയുടേയും വിതരണ ം നടക്കുന്നുണ്ട്. അതുകൊണ്ട് താൻ രാഷ്ട്രീയത്തെ കുറിച്ചോ നേതാക്കളെ കുറിച്ചോ എന്തിന് സംസാരിക്കണം എന്നാ യിരുന്നു രൺബീർ അന്ന് പറഞ്ഞത്. ഇൗ രാജ്യത്തെ ജനങ്ങൾ കാരണമാണ് രൺബീർ അടക്കമുള്ളവർ ആഡംബര ജീവിതം നയിക്കുന്നതും ബ െൻസ് കാറിൽ സഞ്ചരിക്കുന്നതും. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ സംസാരിക്കാനാവുക. ഞാൻ അങ്ങനെയുള്ള ആളല്ല -കങ്കണ പറഞ് ഞു.
രാഷ്ട്രീയം പറയുന്നത് അഭിനയ ജീവിതത്തെ ബാധിക്കില്ലേ എന്ന ചോദ്യത്തിനും കങ്കണ മറുപടി നൽകി. ‘അങ്ങനെ സംഭവ ിക്കുന്നുണ്ടെങ്കിൽ അത് കാര്യമാക്കുന്നില്ല. എനിക്കും വീട്ടിൽ വെള്ളവും വൈദ്യുതിയും മുടക്കമില്ലാെത ലഭിക്കുന്നുണ്ട്. എന്നാൽ പൊതുകാര്യങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്നും അത് എന്നെ തടയുന്നില്ല’.
രാജ്യത്തെ പൗര എന്ന നിലക്കും യുവാക്കൾ എന്ന നിലക്കും എല്ലാ കാര്യങ്ങളിലും നമ്മൾ പ്രതികരിക്കണം. നമ്മുടെ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് സംസാരിക്കണം. എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നത് കൊണ്ട് പ്രതികരിക്കാതിരിക്കരുത്. എന്തിനാണ് സ്വന്തം കരിയറിനെ കുറിച്ച് മാത്രം ചിന്തിച്ച് മിണ്ടാതിരിക്കുന്നത്. രാജ്യമാണ് പ്രധാനം -കങ്കണ കൂട്ടിച്ചേർത്തു.
രാഷ്ട്രീയം പിന്തുടരുന്ന ആളല്ല താനെന്ന് 2018ൽ ഒരു അഭിമുഖത്തിൽ രൺബീർ കപൂർ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയം തെൻറ ജീവിതത്തിൽ യാതൊരു മാറ്റവും വരുത്തുന്നില്ല. താൻ എല്ലാ സൗകര്യങ്ങളോടെ ജീവിക്കുന്നയാളാണ്. അതിൽ പൂർണ്ണ സംതൃപ്തനാണെന്നുമായിരുന്നു രൺബീർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.