ന്യൂഡൽഹി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും തമ്മിലുള്ള പ്രണയം വീണ്ടും വാർത്തകളിൽ നിറയുന്നു. മുംബൈയിൽ വെച്ച് ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടി. ഫോേട്ടാഗ്രാഫർമാർ ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ കാമറയിൽ പകർത്തി.
പ്രിയങ്കയും നികും െവള്ളിയാഴ്ച രാത്രി പ്രിയങ്കയുടെ മാതാവ് മധു ചോപ്രയെ കാണുകയും മൂംബൈയിലെ ബാന്ദ്രയിലുള്ള ആഢംബര റെസ്റ്റോറൻറായ യൗവാച്ചയിൽ നിന്ന് ഒരുമിച്ച് അത്താഴം കഴിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക കാമറക്കു നേരെ നടന്നു വരുന്ന വിഡിയോ നിക് ജൊനാസ് തെൻറ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.
ഇരുവരും കൈകോർത്തു പിടിച്ചു നിൽക്കുന്നതും പ്രിയങ്കയുടെ മാതാവിനൊപ്പം നടന്നു വരുന്നതുമായ വെള്ളിയാഴ്ച രാത്രിയിെല ചിത്രങ്ങളും വിഡിയോയും ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കഴിഞ്ഞു. ന്യൂജഴ്സിയിൽ നടന്ന നികിെൻറ ബന്ധുവിെൻറ വിവാഹ ചടങ്ങിൽ അദ്ദേഹത്തോടൊപ്പം പ്രിയങ്കയും പെങ്കടുത്തിരുന്നു. നികിെൻറ സഹോദരൻ കെവിൻ, കെവിെൻറ ഭാര്യ, മകൾ എന്നിവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.