മാൻഹാട്ടൻ: ചൊവ്വാഴ്ച മാൻഹട്ടനിലുണ്ടായ ആക്രമണത്തിൽ രക്ഷപ്പെട്ടവരിൽ പ്രിയങ്ക ചോപ്രയും. അക്രമണം നടക്കുമ്പോൾ താൻ വാഹനമോടിച്ച് വരികയായിരുന്നുവെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
അക്രമണം നടന്ന പ്രദേശത്തിന് അഞ്ച് ബ്ല്രോക്ക് അകലെയായിട്ടാണ് താമസിക്കുന്നത്. താമസ സ്ഥലത്തേക്ക് വാഹനമോടിച്ച് വരുമ്പോൾ സൈറണുകളുടെ പേടിപ്പിക്കുന്ന ശബ്ദമാണ് കേൾക്കാനായത്. ന്യൂയോര്‍ക്കിന് ഇത് അതിജീവിക്കാനാവുമെന്നും ദുരന്തത്തിലകപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
സൂപ്പര്‍ഹിറ്റ് ടി.വി. ഷോയായ ക്വാണ്ടിക്കോയുടെ മൂന്നാം മൂന്നാം സീസണില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പ്രിയങ്ക ഇപ്പോൾ.
ബുധനാഴ്ച പുലർച്ചെ ന്യൂയോർക്കിലെ വേൾഡ് ട്രേഡേ് സെന്‍ററിനു സമീപത്താണ് ആക്രമണമുണ്ടായത്. സൈക്കിളുകൾ സഞ്ചരിക്കുന്ന പാതയിൽ ട്രക്കുമായി വന്ന അക്രമി വഴിയിലുണ്ടായിരുന്നവരെ ഇടിച്ചിടുകയായിരുന്നു. തുടർന്ന് ട്രക്ക് ചില കാറുകളിൽ ഇടിക്കുകയും ചെയ്തു. അക്രമിയെ പിടികൂടാൻ ജനങ്ങൾ ശ്രമിച്ചപ്പോഴാണ് ഇയാൾ വെടിവെച്ചതെന്നാണ് റിപ്പോർട്ട്.
അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 29 വയസുള്ള സൈഫുല്ല ഹബീബുല്ലയാണ് പിടിയിലായത്. ഇയാൾ ഉസ്ബക്കിസ്താൻ വംശജനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.