മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. മുംബൈയിലെ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങുകൾ. വിവാഹത്തിന് മുമ്പുള്ള റോക്ക ചടങ്ങുകളാണ് നടന്നത്.
പ്രിയങ്ക ചോപ്രയുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നിക്ക് ജോനാസ് ആരാധകരെ അറിയിച്ചത്. അലിയ ഭട്ട്, പരനീതി ചോപ്ര, നിക്ക് ജോനാസിെൻറ മാതാപിതാക്കൾ, മുകേഷ് അംബാനി, നിത അംബാനി, മകൾ ഇഷ, സഞ്ജയ് ലീല ബൻസാലി, വിശാൽ ഭരദ്വാജ്, സൽമാൻ ഖാെൻറ സഹോദരി അർപിത ഖാൻ ശർമ്മ ഭർത്താവ് ആയുഷ് ശർമ്മ അടക്കമുള്ളവർ വിവാഹ നിശ്ചയ ചടങ്ങിൽ പെങ്കടുത്തു.
നേരത്തെ 25കാരനായ നിക്ക് ജോനാസും 36കാരിയായ പ്രിയങ്ക ചോപ്രയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. പൊതുചടങ്ങുകളിൽ ഇരുവരും ഒരുമിച്ച് പെങ്കടുക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവാഹത്തെ കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.