ജോധ്പുർ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോൺസും ജോധ ്പുരിലെ ഉമൈദ് ഭവൻ പാലസിൽ വിവാഹിതരായി. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഞായറാഴ്ച നടക്കും.
പ്രിയങ്കയുടെ മാതാവ് മധു ചോപ്ര, ബന്ധുക്കൾ, നിക്കിെൻറ പിതാവ് പോൾ കെവിൻ, മാതാവ് ഡെനിസ്, സഹോദരൻ തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു. ഇരുവരുടെയും കുടുംബാംഗങ്ങൾക്ക് പുറമെ മുകേഷ് അംബാനിയും കുടുംബവും ലോകപ്രശസ്ത ഗായകരും നടി, നടന്മാരും അനുഗ്രഹിക്കാൻ എത്തി. അതിഥികൾക്ക് മൊബൈൽ ഫോണും കാമറയും വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.