ന്യൂയോർക്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോൺസണും തമ്മിലുള്ള വിവാഹം നവംബറിൽ ജോഡ്പുരിലെ ഉമൈദ് ഭവനിൽ നടക്കും. അടുത്തിടെ ഇരുവരും ഒന്നിച്ച് ഇന്ത്യയിൽ വന്ന സമയത്ത് ജോഡ്പുർ സന്ദർശിച്ചിരുന്നു. ഇൗ സന്ദർഭത്തിലാണ് തങ്ങളുടെ ‘സ്വപ്ന വിവാഹ’ത്തിനുള്ള വേദി ഇതു തന്നെയാക്കാമെന്ന് തീരുമാനിച്ചത്.
അടുത്ത കുടുംബങ്ങളും സുഹൃത്തുക്കളുമായി 200 പേർ മാത്രമായിരിക്കും സംബന്ധിക്കുകയെന്ന് ഇവരുമായി ബന്ധപ്പെട്ടവർ പറയുന്നു. ന്യൂയോർക്കിലും പാർട്ടി ഒരുക്കും. കഴിഞ്ഞ വർഷം ന്യൂയോർക്കിൽവെച്ചാണ് ഇരുവരും പരിചയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.