ന്യൂഡൽഹി: നീരവ് മോദിയുടെ ജ്വല്ലറിയുമായി സഹകരിക്കുന്നത് സംബന്ധിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നിയമോപദേശം തേടി. ജ്വല്ലറിയുമായുള്ള പരസ്യകരാർ റദ്ദാക്കുന്നത് സംബന്ധിച്ചാണ് പ്രിയങ്ക നിയമവിദഗ്ധരുമായി ചർച്ച നടത്തിയത്
നീരവിനെതിരെ നടി നിയമനടപടികൾ സ്വീകരിച്ചുവെന്ന വാർത്തകൾ തെറ്റാണെന്ന് പ്രിയങ്കയുടെ വക്താവ് പ്രതികരിച്ചു. സാമ്പത്തികതട്ടിപ്പിെൻറ പശ്ചാത്തലത്തിൽ പരസ്യകരാറിൽ റദ്ദാക്കുന്നത് സംബന്ധിച്ച് നിയമോപദേശമാണ് തേടിയത്.
2017 ജനുവരി മുതൽ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.