പ്രിയങ്ക ചോപ്ര ബംഗ്ലാദേശിലെ റോഹിങ്ക്യ ക്യാമ്പ്​ സന്ദർശിക്കും

യുനിസെഫി​​​െൻറ ചൈൽഡ്​ റൈറ്റ്​സ്​ ഗുഡ്​വിൽ അംബാസിഡറായ ബോളിവുഡ്​ താരം പ്രിയങ്ക ചോപ്ര ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പുകൾ സന്ദർശിക്കും. ഫീൽഡ്​ സന്ദർശനത്തി​​​െൻറ ഭാഗമായി ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പിലേക്ക് പോകുന്ന​ ചിത്രം പ്രിയങ്ക ട്വീറ്റ്​ ചെയ്​തിരുന്നു. 

ഏകദേശം ഏഴ്​ ലക്ഷത്തോളം അഭയാർഥികളാണ്​ മ്യാൻമറിലെ കലാപം കാരണം അയൽരാജ്യമായ ബംഗ്ലാദേശിലെ കോക്​സ്​ ബസാറിലേക്ക്​ ഒഴുകിയത്​. കഴിഞ്ഞ വർഷം സിറിയയിലെ അഭയാർഥി കുരുന്നുകളെ ജോർദാനിൽ  പ്രിയങ്ക സന്ദർശിച്ചിരുന്നു. 

പതിറ്റാണ്ടോളം യുനിസെഫിൽ സേവനമനുഷ്​ടിച്ച പ്രിയങ്ക യുനിസെഫി​​​െൻറ ദേശീയ, അന്തർദേശീയ ഗുഡ്​വിൽ അംബാസിഡറായി 2010ലും 2016ലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സ്​ത്രീകളുടെ അവകാശം എന്നിവയുടെ പ്രചാരണവും പ്രിയങ്ക നടത്തിയിരുന്നു.

Tags:    
News Summary - priyanka chopra visits rohingya capm in bangladesh-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.