മുംബൈ: റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡിലെ മുൻനിര സംവിധായകരിലൊരാളായ രാംഗോപാൽ വർമ.
രാംഗോപാൽ വർമ ട്വീറ്റ് ചെയ്തത് ഇങ്ങനെ: അദ്ദേഹത്തിനെക്കുറിച്ചുള്ള എെൻറ സിനിമക്ക് പേരിട്ടു.'അർണബ്, ഒരു വാർത്താവേശ്യ' എന്നാണത്. അദ്ദേഹത്തെക്കുറിച്ച് വിശദമായി പഠിച്ചപ്പോൾ വാർത്തകൂട്ടിക്കൊടുപ്പുകാരനാണോ വാർത്താവേശ്യ എന്നതാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി. ആ ഘോരശബ്ദത്തെ ഒടുവിൽ വാർത്താവേശ്യ എന്ന് തന്നെ വിളിക്കാൻ ഞാൻ തീരുമാനിച്ചു.
അർണബിനെ പൊതുജനമധ്യത്തിൽ സിനിമയിലൂടെ തുറന്നുകാട്ടുമെന്നും അർണബിെൻറ സിനിമക്കെതിരെയുള്ള ഓരോ പ്രതികരണങ്ങളും പബ്ലിസിറ്റിക്കായി ഉപയോഗിക്കുമെന്നും രാംഗോപാൽ വർമ പ്രതികരിച്ചു. ബോളിവുഡ് സിനിമ മേഖലക്കുനേരെ അർണബ് ഉയർത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ് രാംഗോപാൽ വർമയെ ചൊടിപ്പിച്ചത്.
My film on him is titled
— Ram Gopal Varma (@RGVzoomin) August 3, 2020
"ARNAB"
THE NEWS PROSTITUTE
After extensively studying him I mulled on whether the tagline should be The News Pimp or The News Prostitute though both are relevant I finally settled on prostitute for its sound.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.