മുംബൈ: ഓർമയുണ്ടോ സാഹിൽ ഖാനെ? 2001ൽ പുറത്തിറങ്ങിയ ‘സ്റ്റൈൽ’ എന്ന ബോളിവുഡ് സിനിമയിലെ നായകരിൽ ഒരാളായിരുന്നു ഈ പുതുമുഖ താരം. ഏറെ ശ്രദ്ധിക്കപ്പെട്ട, ബോക്സോഫിസിൽ ഹിറ്റായ ആ സിനിമ സാഹിലിന് സമ്മാനിച്ചത് ഭാവിതാരമെന്ന വിശേഷണമാണ്. പ്രമുഖ സിനിമ മാഗസിെൻറ കവർചിത്രമായി സാഹിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. സാക്ഷാൽ, ഷാറൂഖ് ഖാനും സൽമാൻ ഖാനും ഒപ്പമായിരുന്നു സ്റ്റാർഡസ്റ്റ് മാഗസിെൻറ കവറിൽ സാഹിലും നിറഞ്ഞുനിന്നത്. ബോളിവുഡിെൻറ പുതിയ ഖാൻ എന്ന അടിക്കുറിപ്പോടെയായിരുന്നു കവർ ചിത്രമായത്.
എന്നാൽ, ആ സൂപ്പർതാരങ്ങളിൽ ഒരാൾക്ക് ഒരു പുതുമുഖ നടൻ തങ്ങൾക്കൊപ്പം മാഗസിെൻറ കവറിൽ ഇടംപിടിച്ചത് തീരെ ഇഷ്ടപ്പെട്ടില്ല. പിന്നീട് തെൻറ കരിയർ തകർക്കാൻ ആ നടൻ കിണഞ്ഞു ശ്രമിച്ചതായി ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിൽ സാഹിൽ തന്നെയാണ് വെളിപ്പെടുത്തിയത്. ആ കവർചിത്രവും പോസ്റ്റിനൊപ്പം ചേർത്തിരുന്നു. 2001നും 2013നുമിടക്ക് ആറു സിനിമകളിൽ മാത്രമാണ് സാഹിലിന് മുഖം കാണിക്കാൻ കഴിഞ്ഞത്. ആ നടെൻറ ആരാധകൻ കൂടിയായിരുന്നു താനെന്ന് സാഹിൽ പറയുന്നു. എന്നാൽ, തനിക്ക് കിട്ടേണ്ട ഒരുപാട് സിനിമകൾ മുടക്കിയ സൂപ്പർ താരം, ചെറിയ വേഷങ്ങളിലേക്കും ടിവി ഷോകളിലേക്കും തന്നെ വിളിക്കുന്നത് പതിവായിരുന്നുവെന്നും സാഹിൽ വെളിെപ്പടുത്തി.
ഇപ്പോൾ സുശാന്ത് സിങ് രജ്പുതിെൻറ ആത്മഹത്യക്കു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതവും ലോബിയിങ്ങുമൊക്കെ വീണ്ടും ചർച്ചയാവുന്ന സാഹചര്യത്തിലാണ് സാഹിലിെൻറ തുറന്നെഴുത്ത്. ഏതു നടനാണ് തെൻറ വഴിമുടക്കിയതെന്ന് അദ്ദേഹം തുറന്നുപറയുന്നില്ല. എന്നാൽ, എഴുത്തിലെ വിമർശന മുനകൾ സൽമാൻ ഖാന് നേരെ തിരിയുന്നവയാണെന്നാണ് സൂചന. സുശാന്തിെൻറ മരണം ആ സൂപ്പർതാരത്തിെൻറ തനിനിറം തുറന്നുകാട്ടിയെന്ന് സാഹിൽ എഴുതി. സുശാന്തിെൻറ മരണത്തോടെ വിവിധ കോണുകളിൽനിന്ന് സ്വജനപക്ഷപാതത്തിനും മറ്റും വിമർശനമുയർന്നത്, ഷാറൂഖിന് നേരെയല്ല, സൽമാൻ ഖാനെതിരെയാണ്. മുംബൈയിൽ ഫിറ്റ്നസ് കേന്ദ്രം നടത്തുകയാണിപ്പോൾ സാഹിൽ ഖാൻ.
LATEST NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.