ഓസ്കര്‍ അവതാരകയായി പ്രിയങ്ക ചോപ്രയും

ന്യൂഡല്‍ഹി: ഓസ്കര്‍ പുരസ്കാര വേദിയില്‍ അവതാരകയായി ഇത്തവണ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. ഫെബ്രുവരി 28ന് നടക്കുന്ന ചടങ്ങില്‍ റ്യാന്‍ ഗോസ്ലിങ്, ചാര്‍ലൈസ് തെറോണ്‍, സ്റ്റീവ് കാരല്‍, ജയേര്‍ഡ് ലെറ്റോ, ലീസ് വിതര്‍സ്പൂണ്‍, ജൂലിയാനെ മൂര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാവുക. നടിതന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.
അമേരിക്കന്‍ ടി.വി ഷോ ‘ക്വാണ്ടികോ’യിലൂടെ ഹോളിവുഡില്‍  പ്രിയങ്ക സാന്നിധ്യമറിയിച്ചിരുന്നു. നിരൂപക ശ്രദ്ധ നേടിയ ബാജിറാവു മസ്താനിയാണ് പ്രിയങ്കയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച ഹിറ്റ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.