ഒാസ്കർ പുരസ്കാരം: സ്പോട്ട് ലൈറ്റ് മികച്ച ചിത്രം; ഡികാപ്രിയോ നടൻ, ബ്രീ ലാർസൺ നടി

ലോസാഞ്ചലസ്: 88മത് ഒാസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടോം മെക്കാർത്തി സംവിധാനം ചെയ്ത 'സ്പോട്ട് ലൈറ്റ്' ആണ് മികച്ച ചിത്രം. ആരാധകർ പ്രതീക്ഷിച്ചതു പോലെ 'ദ റവനന്‍റി'ലെ പ്രകടനത്തിന് ലിയനാഡോ ഡികാപ്രിയോയെ മികച്ച നടനായി തെരഞ്ഞെടുത്തു. ബ്രീ ലാർസണാണ് (റൂം)  മികച്ച നടി. ദ റവനന്‍റ് ഒരുക്കിയ അലജാൻഡ്രോ ഇനാരിത്തുവാണ് മികച്ച സംവിധായകൻ.

ആറ് പുരസ്കാരം നേടി മാഡ് മാക്‌സ്: ഫ്യൂറി റോഡ് പുരസ്കാരപ്പട്ടികയിൽ മുന്നിലെത്തി. മികച്ച ഒറിജിനൽ തിരക്കഥക്ക് സ്പോട്ട് ലൈറ്റും (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി) അവലംബിത തിരക്കഥ വിഭാഗത്തിൽ ദ് ബിഗ് ഷോട്ടും (ചാൾസ് റാൻഡോപ്, ആദം മകെ) പുരസ്കാരം നേടി.  മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്) മികച്ച സഹനടനായും അലീഷിയ വിക്കാൻഡർ (ദ് ഡാനിഷ് ഗേൾ)  മികച്ച സഹനടിയും തെരഞ്ഞെടുത്തു. അലീഷിയയുടെ ആദ്യ ഒാസ്കർ പുരസ്കാരമാണിത്. മികച്ച ഡോക്യുമെന്‍ററി ചിത്രമായി ഇന്ത്യക്കാരൻ ആസിഫ് കപാഡിയയും ജയിംസ് ഗേറീസും ഒരുക്കിയ എമി തെരഞ്ഞെടുത്തു. ഗായിക എമി വൈൻഹൗസിന്‍റെ ജീവിത കഥയാണ് സിനിമയുടെ പ്രമേയം. 

ഒാസ്കർ പുരസ്കാരം നേടിയവർ:

  • മികച്ച ചിത്രം: സ്പോട്ട് ലൈറ്റ് (ടോം മെക്കാര്‍ത്തി)
  • മികച്ച നടൻ: ലിയനാഡോ ഡികാപ്രിയോ (ദ റവനന്‍റ്)
  • മികച്ച നടി:  ബ്രീ ലാർസൺ (റൂം)
  • മികച്ച സംവിധായകൻ: അലജാൻഡ്രോ ഇനാരിത്തു(ദ റവനന്‍റ്)
  • മികച്ച സഹനടൻ: മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)
  • മികച്ച സഹനടി: അലീസിയ വിക്കാൻഡർ (ദ് ഡാനിഷ് ഗേൾ)
  • മികച്ച ഒറിജിനൽ തിരക്കഥ: സ്പോട്ട് ലൈറ്റ് (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി)
  • അവലംബിത തിരക്കഥ: ദ് ബിഗ് ഷോട്ട് (ചാൾസ് റാൻഡോപ്, ആദം മകെ)
  • മികച്ച വിദേശഭാഷ ചിത്രം: സണ്‍ ഒാഫ് സോള്‍ (ഹംഗറി)
  • മികച്ച പശ്ചാത്തല സംഗീതം: എന്നിയോ മോറികോണ്‍ (ചിത്രം: ദി ഹേറ്റ്ഫുള്‍ എയ്റ്റ്)
  • മികച്ച ഗാനം: സാം സ്മിത്ത് ( റൈറ്റിങ് ഓണ്‍ ദി വാള്‍: സ്‌പെക്ടർ)
  • വസ്ത്രാലങ്കാരം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ജെന്നി ബെവന്‍)
  • പ്രൊഡക്ഷന്‍ ഡിസൈന്‍: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (കോളിങ് ഗിബ്സൻ, ലിസ തോംസൺ‍)
  • മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈല്‍: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ലെസ് ലി വാന്‍ഡര്‍വാവട്ട്, എല്‍ക്ക വാര്‍ഡേഗ, ഡാമിയം മാര്‍ട്ടിൻ)
  • ഛായാഗ്രഹണം: ഇമ്മാനുവല്‍ ലുബെസ്‌കി (ദ് റെവനന്‍റ്)
  • ചിത്ര സംയോജനം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (മാർഗരറ്റ് സിക്സെൽ)
  • മികച്ച ശബ്ദലേഖനം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (മാര്‍ക്ക് മാന്‍ജിനി, ഡേവിഡ് വൈറ്റ്)
  • മികച്ച ശബ്ദമിശ്രണം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് (ക്രിസ് ജെന്‍കിന്‍സ്)
  • മികച്ച ദൃശ്യ വിസ്മയം: എക്‌സ് മാച്ചിന (ആന്‍ഡ്രു വൈറ്റ്‌ഹേസ്റ്റ്, പോൾ നോറിസ്, മാർക് അർഡിങ്ടൺ, സാറാ ബെന്നറ്റ്)
  • മികച്ച ആനിമേറ്റ് ഷോര്‍ട്ട്ഫിലിം: ബെയര്‍ സ്‌റ്റോറി (ഗബ്രിയേൽ ഒസോറിയോ, പാറ്റോ എസ്കല)
  • മികച്ച അനിമേഷൻ ചിത്രം: ഇൻസൈഡ് ഒൗട്ട് (പീറ്റ് ഡോക്ടർ, ജോനാസ് റിവേറ)
  • മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട്ഫിലിം: എ ഗേള്‍ ഇന്‍ ദി റിവര്‍: ദി പ്രൈസ് ഓഫ് ഫൊര്‍ഗീവ്‌നസ്‌ (ഷർമീൻ ഒബൈദ് സിനോബി)
  • മികച്ച ഡോക്യുമെന്‍ററി ചിത്രം: ഏമി (ആസിഫ് കപാഡിയ, ജയിംസ് ഗേറീസ്)
  • മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റട്ടറർ (ബെഞ്ചമിൻ ക്ലേരി, സറീന അർമിങ്ടാഗ്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.