ഗോൾഡൻ ഗ്ലോബ്​; ജെയിംസ്​ ഫ്രാ​േങ്കാക്കും നിക്കോള കിഡ്​മാനും പുരസ്​കാരം

75ാമത്​ ഗോൾഡൻ ഗ്ലോബ്​ പുരസ്​കാരം പ്രഖ്യാപിച്ചു. ത്രീ ‘ബിൽബോർഡ്​സ്​ ഒൗട്ട്​ സൈഡ്​ എബ്ബിങ്​ മിസോറി’ക്ക്​ മികച്ച നേട്ടം. ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രം, നടി - ഫ്രാൻസെസ്​ മക്​ഡോർമൻഡ്​, സഹനടൻ- സാം റോക്​വെൽ, തിരക്കഥ- മാർട്ടിൻ മക്​ഡോനാ തുടങ്ങിയ പുരസ്​കാരങ്ങൾ ത്രീ ബിൽബോർഡ്​സ്​ നേടി. ‘ഡാർകസ്​റ്റ്​ ഹൗർ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഗാരി ഒാൾഡ്​മാൻ മികച്ച നടനായി.

‘ദി ഷേപ്​ ഒാഫ്​ വാട്ടർ’ എന്ന ചിത്രം സംവിധാനം ചെയ്​ത ഗ്വില്ലർമോ ഡെൽടോറോ ആണ്​ മികച്ച സംവിധായകൻ. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ‘ലേഡി ബേഡ്​’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദി ഡിസാസ്​റ്റർ ആർട്ടിസ്​റ്റിലൂടെ ‘ജെയിംസ്​ ഫ്രാ​േങ്കാ’ മ്യൂസിക്കൽ കോമഡി  വിഭാഗത്തിലെ മികച്ച നടനായി. ലേഡി ബേഡിലെ നായികയായ ‘സ​വൊറൈസ്​ റോനം’ ഇൗ വിഭാഗത്തിലെ മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.

‘നിക്കോള കിഡ്​മാൻ​’ ലിമിറ്റഡ്​ സീരീസ്​ വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡ്രാമാ വിഭാഗത്തിലെ മികച്ച ടെലിവിഷൻ സീരീസ്​ ‘ദി ഹാൻഡ്​മെയിഡ്​സ്​ ടെയിൽ’ ആണ്​. ഇൗ സീരീസിലെ അഭിനയത്തിലൂടെ ‘എലിസബത്ത്​ മോസ്’​ മികച്ച നടിയുമായി. ‘ദിസ്​ ഇൗസ്​ അസ്’​ എന്ന സീരീസിലെ പ്രകടനത്തിലൂടെ ‘സ്​റ്റെർലിങ്​ കെ ബ്രൗൺ’ മികച്ച നടനായി തിരഞ്ഞെടുത്തു.​കോകോയാണ്​ മികച്ച ആനിമേഷൻ ചിത്രം. ഇൻ ദി ഫെയ്​ഡ്​ ആണ്​ മികച്ച വിദേശ ഭാഷാ ചിത്രം. ദി ഗ്രേറ്റസ്​റ്റ്​ ഷോ മാനിലെ ‘ദിസ്​ ഇൗസ്​ മീ’ മികച്ച ഗാനമായി.
 

Tags:    
News Summary - Golden Globe Award Winners 2018 - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.