വാഷിങ്ടൺ: പ്രസിദ്ധ അമേരിക്കൻ സിനിമ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈനെതിരായ ലൈംഗിക പീഡനാരോപണത്തിെൻറ പശ്ചാത്തലത്തിൽ അദ്ദേഹവുമായുള്ള ബന്ധം വേർപിരിയാനൊരുങ്ങി ഭാര്യയും നടിയുമായ ജോർജിന ചാപ്മാൻ. ഹാർവിയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രമുഖ ഹോളിവുഡ് അഭിനേത്രികളായ ആഞ്ജലീന ജോളിയും പാൽത്രോയുമടക്കം രംഗത്തുവന്നിരുന്നു. ‘ദ ന്യൂയോർക്കർ’ മാഗസിനിലാണ് ഇവർ പീഡനവിവരം പങ്കുവെച്ചത്.
ഇത്രയധികം സ്ത്രീകൾ ഒരു മനുഷ്യനാൽ വേദന അനുഭവിച്ചുെവന്നതിൽ തെൻറ ഹൃദയം നുറുങ്ങുന്നുവെന്നും ഇതൊരു മാപ്പർഹിക്കാത്ത പ്രവൃത്തിയാണെന്നും ജോർജിന പ്രതികരിച്ചു. 65കാരനായ വെയ്ൻസ്െറ്റെനും 41കാരിയായ ജോർജിനക്കും രണ്ട് കുട്ടികളുണ്ട്. സംഭവത്തെ തുടർന്ന് സ്വന്തം ഫിലിം സ്റ്റുഡിയോയിൽനിന്ന് വെയ്ൻസ്റ്റൈനെ പുറത്താക്കിയിരുന്നു. അന്വേഷണസംഘത്തോട് സഹകരിക്കുമെന്ന് ‘ദ വെയ്ൻസ്റ്റൈൻ കമ്പനി’ വ്യക്തമാക്കുകയും ചെയ്തു. തെൻറ കുട്ടിക്കാലത്താണ് ഹാർവിയിൽനിന്നും ചീത്ത അനുഭവം നേരിട്ടതെന്നും ഇതോടെ ഇയാൾക്കൊപ്പം പിന്നീടൊരിക്കലും ജോലി ചെയ്യാൻ തോന്നിയിട്ടില്ലെന്നും ജോളി പറഞ്ഞു.
ഏത് രാജ്യത്തായാലും ഏത് മേഖലയിലായാലും സ്ത്രീകൾക്കുനേരെയുള്ള ഇത്തരം പെരുമാറ്റം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. കുട്ടിയായിരിക്കുേമ്പാൾ ഇയാളിൽനിന്നും നേരിട്ട പീഡനത്തെക്കുറിച്ചാണ് നടി പാൽത്രോയും വെളിപ്പെടുത്തിയത്. ആ സമയത്തെ സുഹൃത്തായിരുന്ന ബ്രാഡ് പിറ്റിനോട് ഇക്കാര്യം പങ്കുവെച്ചിരുന്നുവെന്നും പിറ്റ് ഹാർവിയുമായി വഴക്കടിച്ചുവെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.