കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് ആശങ്ക പങ്കുവെച്ച് ഹോളിവുഡ് സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. അമേരിക്കയിലെ പ്രമുഖ മാധ്യമമായ ന്യൂയോർക് ടൈംസ് കേരളത്തിലെ പ്രളയത്തിെൻറ വ്യാപ്തിയെ കുറിച്ച് തയ്യാറാക്കിയ വാർത്ത ട്വിറ്ററിൽ ഷെയർ ചെയ്താണ് ഡികാപ്രിയോ ആശങ്ക പങ്കുവെച്ചത്.
പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഡികാപ്രിയോയുടെ ട്വീറ്റ് അന്തരാഷ്ട്ര തലത്തിൽ കേരളത്തിലെ അവസ്ഥക്ക് കൂടുതൽ ശ്രദ്ധ നൽകിയേക്കും. ഒാസ്കാർ ജേതാവായ ഡികാപ്രിയോയുടെ ‘ഡി കാപ്രിയോ ഫൗണ്ടേഷൻ’ ലോകത്താമകമാനം പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
പ്രളയത്തിെൻറ ആകാശ ദൃശ്യമടക്കം നൽകിയാണ് ന്യൂയോർക് ടൈംസ് വാർത്ത കൊടുത്തത്. നേരത്തെ ബി.ബി.സി, സി.എൻ.എൻ തുടങ്ങിയ വിദേശ മാധ്യമങ്ങളും കേരളത്തിലെ ദുരന്തം പ്രാധാന്യത്തോടെ നൽകിയിരുന്നു.
Torrential rains at Kerala, India, have caused some of its worst floods in nearly a century, killing more than 300 people https://t.co/d661KBuHIs
— The New York Times (@nytimes) August 20, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.